പയ്യന്നൂര്‍: നഗരസഭാ മൈതാനത്ത് ഗ്രാന്റ് സര്‍ക്കസ് പ്രദര്‍ശനം തുടങ്ങി. പരമ്പരാഗത ശൈലിക്കൊപ്പം പുതിയ സാങ്കേതികവിദ്യകളും കൂട്ടിയിണക്കി വൈവിധ്യമാര്‍ന്ന ഇനങ്ങളാണ് സര്‍ക്കസില്‍ ഉള്ളതെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആഫ്രിക്കന്‍ കലാകാരന്മാരും മണിപ്പൂരി കലാകാരന്മാരും ഒരുക്കുന്ന പുതുമയാര്‍ന്ന ഇനങ്ങളും പ്രദര്‍ശനത്തിലുണ്ട്. നൂറ്റിയമ്പത് അംഗങ്ങളുമായാണ് ഗ്രാന്റ് സര്‍ക്കസ് പയ്യന്നൂരില്‍ എത്തിയത്.
റഷ്യന്‍ സര്‍ക്കസ് കലാകാരന്മാരില് നിന്ന് പരിശീലനം നേടിയ ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരും നേപ്പാളി ആയോധനകലയുടെ ഈറ്റില്ലമായ മണിപ്പൂരില്‍ നിന്നുള്ളവരും ഒരുമിക്കുന്നു. രണ്ട് മണിക്കൂര്‍കൊണ്ട് മുപ്പതോളം ഇനങ്ങള്‍ അവതരിപ്പിക്കുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരുമണി, വൈകുന്നേരം നാല് മണി,ഏഴുമണിഎന്നിങ്ങനെ മൂന്നുപ്രദര്ശനങ്ങള് ഉണ്ടാകും. ടിക്കറ്റ് നിരക്ക് 100, 150, 200 രൂപയാണ്.
സര്‍ക്കസിന്റെ പ്രദര്‍ശനോദ്ഘാടനം നഗരസഭാ ചെയര്മാന് അഡ്വ. ശശി വട്ടക്കൊവ്വല്‍ നിര്‍വ്വഹിച്ചു. പത്രസമ്മേളനത്തില്‍ പ്രൊപ്രൈറ്റര്‍ എം. ചന്ദ്രന്, മാനേജര്‍ ജയകൃഷ്ണന് എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

No comments:
Post a Comment