Latest News

മലയാള സിനിമകള്‍ മണ്ണിലേക്ക് ഇറങ്ങുന്നു: ഹരിദാസ് കരിവെള്ളൂര്‍

തൃക്കരിപ്പൂര്‍: മലയാള സിനിമകളുടെ രചയിതാക്കള്‍ കഥകള്‍ തേടി മണ്ണിലേക്ക് ഇറങ്ങി വരുന്ന പുതിയകാലത്തെ അനുഭവങ്ങള്‍ പ്ര തീക്ഷകള്‍ നല്‍കുന്നതാണെന്ന് പ്രമുഖ കഥാകൃത്ത് ഹരിദാസ് ക രിവെള്ളൂര്‍ പറഞ്ഞു.
തൃക്കരിപ്പൂര്‍ യുവകലാസാഹിതി സമ്മേളനവും അവാര്‍ഡ് ജേ താവിനുള്ള അനുമോദനവും ഇഫ്താര്‍ സംഗമവും ഉദ്ഘാടനം ചെ യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയില്‍ വലിയ ജനാധിപത്യമാണ് സംഭവിച്ചുകൊ ണ്ടിരിക്കുന്നത്. സൂപ്പര്‍ താര ങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും മാത്രമുണ്ടായിരുന്ന കാലത്തില്‍ നിന്ന് വ്യത്യസ്തമായി നാട്ടിന്‍പുറങ്ങളില്‍ നിന്നുള്ള പുതിയ അഭിനയക്കാര്‍ ഉണ്ടാവുകയും അവര്‍ പ്രശസ്തരാവുകയും ചെയ്യു ന്നു. മണ്ണിന്റെ മണമുള്ള ഗ്രാമങ്ങളുടെ നിറം പകരുന്ന കേരളീ യന്റെ കഥകള്‍ക്ക് വലിയ അംഗീകാരം കിട്ടുകയും അത് ഇന്ത്യയില്‍ തന്നെ മികച്ച തിരക്കഥയായും മാറുന്നത് ശുഭകരമാണ്.
മലയാള സാഹിത്യത്തിലും ഈ ജനാധിപത്യം സംഭവിക്കുന്നുണ്ട്. എം.ടിയും യേശുദാസും പ്രേംനസീറും ഓരോ കേന്ദ്രങ്ങളായിരുന്നു. സിനിമകളിലും സാഹിത്യത്തിലും കഥകളിലും ഇന്ന് അത്തരം കേന്ദ്രങ്ങള്‍ ഇല്ലാതാവുന്നു. ഈ മാറ്റം നല്ലതാണോ മോശമാണോ എന്ന് കാലം തീരുമാനിക്കും. നിരോധനങ്ങളുടെയും നിയന്ത്ര ണങ്ങ ളുടെയും വല്ലാത്ത കാലത്താണ് നാം ജീവിക്കുന്നതെന്നും ഈ അ ടിയന്തിരാവസ്ഥക്കെതിരെ പ്രതിരോധം ഉയര്‍ന്നുവരണമെന്നും ഹരിദാസ് കരിവെള്ളൂര്‍ പറഞ്ഞു.ചടങ്ങില്‍ പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തുളുനാട് മാസിക കൂര്‍മ്മന്‍ എഴുത്തച്ഛന്‍ സ്മാരക കവിതാ പുരസ്‌ക്കാരം നേ ടിയ ഷാജഹാന്‍ തൃക്കരിപ്പൂരിന് ഹരിദാസ് കരിവെള്ളൂര്‍ ഉപഹാരം സമ്മാനിച്ചു. ഉദിനൂര്‍ സുകുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ഇ. രാഘവന്‍ മാസ്റ്റര്‍ പരിച യപ്പെടുത്തി. യുവകലാസാഹിതി ജില്ലാ പ്രസിഡണ്ട് വത്സന്‍ പിലി ക്കോട് മുഖ്യപ്രഭാഷണം നടത്തി. സി. പി.ഐ ലോക്കല്‍ സെക്രട്ടറി എം. ഗംഗാധരന്‍, രവീന്ദ്രന്‍ മാണിയാട്ട്, പി. രാജഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. പതിനെട്ടിന് ഞായറാഴ്ച കാഞ്ഞങ്ങാട് നടക്കുന്ന കാസര്‍കോട് ജി ല്ലാ സമ്മേളനത്തില്‍ പ ങ്കെടുക്കാനുള്ള പതിനെട്ട് പ്രതിനിധികളെയും സമ്മേളനം തെ രെഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന ഇഫ്താര്‍ സംഗ മത്തില്‍ നിരവധി പേര്‍ പങ്കെടുത്തു 

No comments:

Post a Comment