Latest News

പുനഃപരിശോധിക്കണം

ചെറുവത്തൂര്‍: മംഗളൂരു-തിരുവ നന്തപുരം പരശുറാം എക്‌സ്പ്ര സിന് ചെറുവത്തൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പനുവദിക്കണമെന്ന് പിലി ക്കോട് മട്ടലായി പുലയന്‍ സമു ദായ സംഘം വാര്‍ഷിക ജനറല്‍ ബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് സി. ശേഖരന്‍ അധ്യക്ഷത വഹിച്ചു. കെ. പത്മനാഭന്‍, എ. സുരേഷ് ്കുമാര്‍,കെ.രത്‌നാകരന്‍,കെ. കു ഞ്ഞികൃഷ്ണന്‍, കെ. ശാന്താമ ണി, കെ. ശശിധരന്‍ എന്നിവര്‍ പ്ര സംഗിച്ചു. ഉത്തരമലബാ റിലുള്ള വര്‍ക്ക് ഏറെ സൗകര്യമായിരുന്ന ബൈന്തൂര്‍ പാസഞ്ചര്‍ നിര്‍ത്തിയ നടപടി പുനഃപരിശോ ധിക്കണ മെന്നും ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാന വികസ നത്തിന് നടപടികള്‍ കൈക്കൊ ള്ളണമെന്നും മറ്റൊരു പ്രമേയ ത്തിലൂടെ സമുദായ സംഘം ആ വശ്യമുന്നയിച്ചു.
പുതിയ ഭാരവാഹികളായി സി. ശേഖരന്‍(പ്രസിഡന്റ്)കെ. ശാ ന്താമണി(വൈ. പ്രസി.)കെ.ര ത്‌നാകരന്‍(ജനറല്‍സെക്രട്ട റി)കെ. ശശിധരന്‍(ജോ.സെ ക്ര.)ഇ. ശ്രീധരന്‍(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment