Latest News

ചരമ വാര്‍ഷിക ദിനാചരണം എട്ടിന്

പയ്യന്നൂര്‍: കരിവെവെള്ളൂര്‍ സമര സേനാനിയും കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമായിരുന്ന എ.വി. കുഞ്ഞമ്പുവിന്റെ ചരമ വാര്‍ഷികദിനാചറണം എട്ടിന് വ്യാഴാഴ്ച കരിവെള്ളൂര്‍ രക്തസാക്ഷി നഗറില്‍ നടക്കും.
രാവിലെ ഒമ്പത് മണിക്ക് പതാക ഉയര്‍ത്തും. വൈകുന്നേരം അഞ്ചര മണിക്ക് നടക്കുന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ഇ.പി. കരുണാകരന്‍ അധ്യക്ഷത വഹിക്കും. വൈകുന്നേരം അഞ്ച് മണിക്ക് ഓണക്കുന്നില്‍ പ്രകടനവും നടക്കും.



No comments:

Post a Comment