Latest News

ബിജുവധം:ആയുധങ്ങള്‍ കോടതിയില്‍ ഹാജരാക്കി

പയ്യന്നൂര്‍: ആര്‍.എസ്.എസ്. രാമന്തളി മണ്ഡല്‍ കാര്യവാഹക് സി. ബിജുവിനെ വെട്ടികൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാളുകള്‍ കോടതിയില്‍ ഹാജരാക്കി. കേസില്‍ റിമാന്റില്‍ കഴിയു ന്ന പ്രതികളെ ജൂഡീഷ്യല്‍ ക സ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി കണ്ടെടുത്ത മൂന്ന് വടിവാളുകളാണ് പയ്യന്നൂര്‍ ജൂഡീഷ്യ ല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോ ടതിയില്‍ ഇന്നലെ ഹാജരാക്കിയത്.
ഫോറന്‍സി ്ക് സര്‍ജ്ജന്റെ മു ന്നില്‍ ഹാജരാക്കിയ വാളുകള്‍ കൃത്യത്തിന് ഉപയോഗിച്ചതാ ണെന്ന് കഴിഞ്ഞ ദിവസം പരിശോധിച്ച് സ്ഥിതീകരിച്ചിരുന്നു. തുടര്‍ന്നാണ് കേസന്വേഷണ ഉ ദ്യോഗസ്ഥനായ പയ്യന്നൂര്‍ സി.ഐ. എം.പി. ആസാദ് മൂന്ന് വടിവാളുകളും കോടതിയില്‍ ഹാജരാക്കിയത്.
കഴിഞ്ഞമാസം പന്ത്രണ്ടിനാ ണ് കാറിലെത്തിയ ഏഴംഗസം ഘം ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചുപേരെ പോ ലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് കേസില്‍ ആകെ പന്ത്രണ്ട് പ്രതികളാണുള്ളത്. ഇതില്‍ മൂന്നുപേ രെ ഗൂ ഢാലോച നകുറ്റത്തിനാണ് കേ സില്‍ പ്രതിചേര്‍ത്തത്.

No comments:

Post a Comment