Latest News

എല്‍.ഡി.എഫ്. സര്‍ക്കാര്‍ ജനങ്ങളോടൊപ്പമില്ല- കെ. സുരേന്ദ്രന്‍

പയ്യന്നൂര്‍: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന് പൂര്‍ത്തിയാക്കിയ കൊച്ചിന്‍മെട്രോ ഉള്‍പ്പെടെ യു.ഡി.എഫ് പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ നടത്തി ഒന്നാം വാര്‍ ഷികം ആഘോഷിച്ച പിണറായി വിജയന്റെ എല്‍.ഡി.എഫ് സര്‍ ക്കാര്‍ കോടികള്‍ ചെലവാക്കി പ രസ്യം നടത്തുമ്പോള്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് പനിച്ച് വിറച്ച് മരിച്ചുവീഴുമ്പോഴും വിലക്കയറ്റം കൊ ണ്ട് പൊറുതിമുട്ടി ജീവിക്കാന്‍ നെട്ടോടമോടുമ്പോഴും ചെറുവിരല്‍പോലും അനക്കാതെ ഉറക്കം നടിക്കുന്നത് എല്‍.ഡി.എഫ് ജനങ്ങളോടൊപ്പമല്ല എന്നതിന്റെ തെളിവാണെന്ന് മുന്‍ ഡി.സി.സി പ്രസിഡണ്ടും ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറിയുമായ കെ സുരേന്ദ്രന്‍ പ്രസ്താവിച്ചു.
കെ.എസ്.എസ്.പി.എ പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ പുതിയ അംഗങ്ങളെ സ്വീകരിക്കാന്‍ ചേര്‍ന്ന വരവേല്‍പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായിരുന്നു.എം.പി. വേലാ യു ധന്‍, കെ.വി. ചന്ദ്രശേഖരന്‍, അഡ്വ. ഡി.കെ. ഗോപിനാഥ്, കെ. ജയരാജ്, ടി.വി. ഗംഗാധരന്‍, കെ. രാമകൃഷ്ണന്‍, കെ. സുധാകരന്‍ മാസ്റ്റര്‍, കെ.വി. ഭാസ്‌കരന്‍,കെ. ഗോവിന്ദന്‍ നമ്പി, എ.വി. തമ്പാന്‍, സി.വി. രാജഗോപാലന്‍, പി. ലളിത ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. സി. കൃഷ്ണന്‍ സ്വാഗതവും യു.കെ. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു



No comments:

Post a Comment