Latest News

പുഴയില്‍ മത്സ്യം പിടിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരണപ്പെട്ടു

പരിയാരം: കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ മത്സ്യം പിടിക്കാന്‍ പോയ വിദ്യാര്‍ത്ഥി പുഴക്കരയില്‍ ഷോക്കേറ്റ് മരിച്ചു. മാലൂര്‍ തോലമ്പ്ര പുരളി മലയിലെ സായൂജ് നിവാസില്‍ മുകുന്ദന്‍-ശ്രീജ ദമ്പതികളുടെ മകന്‍ സായുജാ(18)ണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ മരണപ്പെട്ടത്. ഇപ്രാവശ്യം പ്ലസ്ടു കഴിഞ്ഞതാണ് സായൂജ്.
മത്സ്യം പിടിക്കാന്‍ നാല് സുഹൃത്തുക്കള്‍ക്കൊപ്പം പോത്തുകുഴി പുഴയില്‍ പോയതായിരുന്നു. പുഴക്കരയിലെ കമ്പിവേലിയില്‍ വൈദ്യുതി പ്രവഹിച്ചതാണ് അപകട കാരണമെന്നാണ് സൂചന. ഷോക്കേറ്റ് ദൂരേക്ക് തെറിച്ചുവീണ സായൂജിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടുകാരനും നേരിയ തോതില്‍ ഷോക്കേറ്റു. സരുണ്‍ സഹോദരനാണ്. മാലൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോ സ്റ്റുമോര്‍ട്ടം നടത്തി.

No comments:

Post a Comment