Latest News

ദിലീപിനെതിരെ നടി പരാതി നല്‍കിയേക്കുംപള്‍സര്‍സുനിയും നടിയും സുഹൃത്തുക്കളെന്ന് ദിലീപ്

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയും നടിയും സുഹൃ ത്തു ക്ക ളായിരുന്നെന്ന് നടന്‍ ദിലീപ്. സ്വകാര്യ ചാനല്‍ പരിപാടി യി ലാണ് അദ്ദേഹം ഇക്കാര്യം വെ ളിപ്പെടുത്തിയത്. ഗോവയില്‍ നടിയും പള്‍സര്‍ സുനിയും ഒരു മിച്ചുണ്ടായിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം സംവിധായകന്‍ ലാലാണ് തന്നോട് പറഞ്ഞ തെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
പള്‍സര്‍ സുനിയെ തനിക്ക് ഓര്‍ മപോലുമില്ല. ഇങ്ങനൊരാളെ ത ന്റെ കൂടെയുള്ള ആരും കണ്ടിട്ടി ല്ല. തന്റെ ഇമേജ് കളയാനുളള ഗൂഢാലോചനയാണ് ഇപ്പോള്‍ ന ടക്കുന്നതെന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ പ്രസ്താവ നയില്‍ നടിപരാതി നല്‍കിയേക്കുമെ ന്നണറിയുന്നത്.
അതേസമയംനടിയെ ആ ക്രമിച്ച കേസിലെ പ്രതിക ളുടെ ജയിലിലെ ഫോണ്‍ ഉപയോ ഗ ത്തെ കുറിച്ച് ജയില്‍വകുപ്പ് പ്രാഥമിക അന്വേ ഷണം തുടങ്ങി. കാക്കനാട് ജില്ലാ ജയില്‍ സൂപ്ര ണ്ടാണ് അന്വേഷണം നടത്തു ന്നത്. ജയിലിനുള്ളില്‍നിന്നാണ് പള്‍സര്‍ സുനി നടന്‍ ദിലീപിന്റെ മാനേജറെ വിളിച്ച് ഭീഷണി മുഴക്കിയത്. സുനി ഫോണില്‍ സം സാരിച്ചപ്പോള്‍ സഹതടവുകാര്‍ സെല്ലിനു കാവല്‍നിന്നു എന്ന തും അന്വേഷിക്കും.പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണുവാണ് ഫോണ്‍ ജയിലിനുള്ളില്‍ എത്തി ച്ചതെന്ന് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു.


No comments:

Post a Comment