Latest News

പനി പടരുന്നു, താലൂക്കാശുപത്രിയില്‍ വേണ്ടത്ര ഡോക്ടറില്ല; സാധാരണക്കാര്‍ ദുരിതത്തില്‍

 പയ്യന്നൂര്‍:മഴ കനത്തതോടെ പക ര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടര്‍ ന്നുപിടിക്കാന്‍ തുടങ്ങിയതോടെ സാധാരണ ജനങ്ങള്‍ ദുരിതത്തിലായി.
സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ഒ.പി. വിഭാഗത്തില്‍ ഒരു ഡോക്ടര്‍മാത്രമാണുള്ളത്.ഇതുകാരണം ഇവിടെയെത്തുന്ന രോഗികള്‍ ബുദ്ധിമു ട്ടുന്നു. പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഡെങ്കിപ്പിനിയുടെ രക്ത പരിശോധനക്ക് മൂന്നുറ് രൂപയാണ് താലൂക്ക് ആശുപത്രിയില്‍ ഈടാക്കുന്നത്. ബി.പി.എല്‍. വിഭാഗത്തില്‍ പെട്ട രോഗികള്‍ക്കാകട്ടെ സൗജന്യവുമാണ്. ഈപരിശോധനക്ക് അഞ്ഞൂ റ് മുതല്‍ അറുന്നൂറ് രൂപ വരെ സ്വകാര്യ ആശുപത്രിക്കാര്‍ ഈടാക്കുന്നുണ്ട്. ഡെങ്കിപ്പനി പിടിപെട്ട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അന്നൂരിലെ വീട്ടമ്മ കഴിഞ്ഞദിവസം മംഗലാപുരത്തെ ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു. ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ താലൂക്ക് ആശുപത്രിയില്‍ ഓ.പി. വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. 

No comments:

Post a Comment