Latest News

ശതാബ്ദി ആഘോഷ നിറവില്‍ പയ്യന്നൂര്‍ ഹൈസ്‌കൂള്‍ മന്തി സി. രവീന്ദ്രനാഥ് ഇന്ന് ഉദ്ഘാടനം ചെയ്യും

പയ്യന്നൂര്‍: പയ്യന്നൂര്‍ ഹൈസ്‌കൂള്‍ ശതാബ്ദി ആഘോഷിക്കുന്നു.  എ. കുഞ്ഞി രാമന്‍ അടിയോടി സ്മാരക ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ആഘോഷപരി പാടികള്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മന്ത്രി സി. രവീന്ദ്രനാഥ്ഉദ്ഘാടനം ചെയ്യും. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും.
മലബാര്‍ ഡിസ്ട്രിക്ട് ബോ ര്‍ഡിന് കീഴില്‍ 1917ലാണ് വിദ്യാലയം സ്ഥാപിച്ചത്.
ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഈ വിദ്യാലയം നിലകൊണ്ടിരുന്നു. ആദ്യ സ്വാതന്ത്ര്യ സമര വിദ്യാര്‍ത്ഥി രക്തസാക്ഷി എ. കുഞ്ഞിരാമന്‍ അടിയോടി ഈ വിദ്യാലയത്തില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്വാതന്ത്ര്യസമര പോരാട്ടത്തിനിടയില്‍ അറസ്റ്റ് വരിച്ച് ബല്ലാരി ജയിലില്‍ മരിക്കുന്നത്.
1950കളിലാണ് വിദ്യാലയം ഏറെ സജീവമായത്. സംസ്ഥാന രൂപീകരണ ശേഷം ഗവ. ഹൈ സ്‌കൂളായി മാറി. 1970കളില്‍ 3500ലധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചതായി രേഖയുണ്ട്.
2005ല്‍ എ. കുഞ്ഞിരാമന്‍ അ ടിയോടിയുടെപേര് വിദ്യാലയത്തി ന് നല്‍കി. ഇപ്പോള്‍ അഞ്ച് മുതല്‍ പന്ത്രണ്ട്വരെ ക്ലാസുകളും വൊക്കേഷണല്‍ഹയര്‍ സെക്ക ന്ററി ക്ലാസും ഇവിടെ നടക്കുന്നു. എഴുന്നൂറ്റിയമ്പത്കുട്ടികള്‍ പഠിക്കുന്നു. നഗരഹൃദയത്തിലുള്ള ഈ വിദ്യാലയം പൊതുജനസമ്പര്‍ക്ക പരിപാടികള്‍ കൊണ്ട് സമ്പുഷ്ടമാണ്. വിദ്യാഭ്യാസ മേഖലയിലെ ഒട്ടേറെ കേന്ദ്രങ്ങള്‍ ഈ വിദ്യാലയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

No comments:

Post a Comment