Latest News

കോണ്‍ഗ്രസ്സിന്ന് ഉയര്‍ന്ന് വരാം രാഹുലിനെ മുന്‍ നിര്‍ത്തിതന്നെ

സി.വി.ദയാനന്ദന്‍, പയ്യന്നുര് പല അച്ചടി മാധ്യമങ്ങളിലും നവ മാധ്യമങ്ങളിലും അടുത്തിടെയായി വന്ന് കൊണ്ടിരിക്കുന്ന
ലേഖനങ്ങളും പോസ്റ്റ്കളും വായിച്ചത് കൊണ്ടാണ് ഇങ്ങിനെകുറിപ്പ് എഴുതുവാന്‍പ്രേരണയായത് വരും നാളുകളില്‍ വിഷയം സജിവമായി ചര്‍ച്ചയ്ക് വന്നേക്കാം ബ്രിട്ടന് നിവേദനം കൊടുക്കലില്‍ തുടങ്ങി, നിസ്സഹരണ പ്രസ്ഥാനത്തിലുടെയും ബ്രിട്ടനെ നിഷ്‌ക്കാസനം നടത്തുന്നതിലുടെയും തുടര്‍ന്ന് നിയമനിര്‍മ്മാണത്തിലുടെയും ദീര്‍ഘകാലം ജനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ്സിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ് അധികാരംഎന്ന സിമന്റിലുടയാണ് ഇത്രയും കാലം കോണ്‍ഗ്രസ്സിനെ ഉറപ്പിച്ച് നിര്‍ത്തിയത് അധികാരം ഇല്ലാത്ത അവസ്ഥയില്‍ നേതൃത്വത്തെ തള്ളി പറഞ്ഞ പാരമ്പര്യമാണ് കോണ്‍ഗ്രസ്സിന്ന് ഉള്ളത് കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാം പക്ഷെ നശിപ്പിക്കരുത് എന്നാണ് കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കപ്പെട്ട ചന്ദ്രശേഖര്‍ ഒരിക്കല്‍ പറഞ്ഞത് കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് ബി.ജെ.പി. പറയുമ്പോള്‍ അതിനെ ചെറുക്കാന്‍ ഫലപ്രദമായ ബദല്‍ മുദ്രാവാക്യംപോലും മുന്നോട്ട് വെക്കാന്‍ ഇത് വരെ കോണ്‍ഗ്രസ്സിന്ന് കഴിഞ്ഞില്ല എന്നതാണ് വസ്തുത പുറത്താക്കിയ ചന്ദ്രശേഖറിനെ ്രപധാനമന്ത്രിയാക്കാനും ശരത് പവാറിനെ മുന്നണിയില്‍ എടുത്തു ഭരണം മുണ്ടാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ കോണ്‍ഗ്രസ് ശരത് പവാര്‍ മമത ബാനര്‍ജി തുടങ്ങിയ നേതാക്കളെ തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കേണ്ടതാണ് അതിന് മുതിര്‍ന്ന നേതാക്കള്‍ തടസ്സമാണെങ്കില്‍ 69 ല്‍ ഇന്ദിരാഗാന്ധി കടല്‍ കിഴവന്‍മാരായ സിണ്ടിക്കേറ്റിനെ പുറത്താക്കിയത് പോലെ പുറത്താക്കുക തന്നെ വേണം 69 ല്‍ പിളര്‍പ്പിന്ന് സാക്ഷ്യം വഹിച്ച ചരിത്ര പ്രസിദ്ധമായ ബാങ്ക്‌ളൂരിലെ ഗ്ലാസ് ഹൗസില്‍ 
എ ഐ.സി.സി. സമ്പുര്‍ണ ലയന സമ്മേളനം ക്വിറ്റിന്ത്യാ ദിനമായ ആഗസ്റ്റ് ഒമ്പതിന് നടത്തേണ്ടതുണ്ടു് അതോടപ്പം ഇടത് മതേതര ശക്തികളുമായി ബന്ധംശക്തിപ്പെടുത്താന്‍ ഇവരെയൊക്കെ സൗഹാര്‍ദ പ്രതിനിധികളായും സമ്മേളനത്തിലക്ക് ക്ഷണിക്കാവുന്നതാണ് ആരെ അല്ലങ്കില്‍ എന്തിനെക്വിറ്റ് ചെയ്യണം എന്ന് അവിടെ വെച്ച് തീരുമാനിക്കാവുന്നതാണ്  ക്കാര്യം രാഹുല്‍ ഗാന്ധി ചെയ്യുന്നില്ലെങ്കില്‍ നാളെ മമത ബാനര്‍ജിയോ അരവിന്ദ് കെജ്‌രിവാളോ ചെയ്താല്‍ അത് തെറ്റാണ് എന്ന് പറയാന്‍ പറ്റില്ല യഥാര്‍ത്ഥ ഏ.ഐ.സി.സി. പ്രസിഡന്റായി എസ്. നിജലിഗപ്പ ഉണ്ടായിരിക്കെ ഇന്ദിരാഗാന്ധി സമാന്തര ഏ.ഐ.സി.സി. വിളിച്ച് ചേര്‍ക്കയാണ് ചെയ്തത് അന്ന് അത് ശരിയായിരുന്നുവെങ്കില്‍ ഇന്ന് ആരു ചെയ്താലും ശരിയാണ് രാഹുല്‍ ഗാന്ധി അത് ചെയ്താല്‍ രാഹുലിന്റെ നേതൃത്വത്തില്‍ തന്നെ കോണ്‍ഗ്രസ്സിനെ ഉയര്‍ത്തി കൊണ്ടു വരാം ഈ വര്‍ഷം അവസാനം നടക്കേണ്ടുന്ന കര്‍ണ്ണാട അസംബ്ലി തിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ ക്ക് തിരിച്ച് വരാനുള്ള വഴി കൂടി ആയിരിക്കും 
എ.ഐ.സി സി സമ്പുര്‍ണ്ണ സമ്മേളനം ഇതിന്ന് വേണ്ടി കോണ്‍ഗ്രസ് അണികള്‍ ശബ്ദമുയര്‍ത്തുകയാണ് വേണ്ടത് ഇതിനിടയില്‍ ബി.ജെ.പി.തന്നെ മറ്റൊ രൂകോണ്‍ഗ്രസ്സായി മാറിയതിനാല്‍ ത്യാഗത്തിന്ന് തയ്യാറല്ലാത്ത നേതാക്കള്‍ എളുപ്പവഴി നോക്കി ബി.ജെ.പിയിലെക്ക് ചേക്കാറാനുള്ള സാധ്യതയും ഏറെയാണ് കോണ്‍ഗ്രസ് നേതാക്കളെ ആകര്‍ഷിക്കാന്‍ ജനതാ പാര്‍ട്ടിയുടെ നയപരിപാടികള്‍ അംഗീകരിച്ച് കൊണ്ടുള്ള ഒറ്റവരി പ്രമേയം ബി.ജെ.പി അംഗികരിക്കാനുള്ള സാധ്യതതയും തള്ളികളയാനാവില്ല നരേന്ദ്ര മോദി അഴിച്ച് വിട്ട യാഗാശ്വത്തെ പിടിച്ച് കെട്ടാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പ്രതിപക്ഷങ്ങളുടെ ദൗര്‍ബല്യം തന്നെയാണ് ഇതുവരെ നരേന്ദ്ര മോദിയുടെ 
കരുത്ത് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.സമവായത്തിന് ശ്രമിക്കുന്നില്ലെങ്കില്‍ പ്രതിപക്ഷം 
വഴിപാട് മത്സരം ഒഴിവാക്കി കടുത്ത മത്സരത്തിന്ന് തയ്യാറായില്ലെങ്കില്‍ പ്രതിപക്ഷം ഒന്ന് 
കൂടി ചിതറാനാണ് സാധ്യത അങ്ങിനെ നരേന്ദ്ര മോദി ചക്രവര്‍ത്തി പദത്തിലെക്ക് എത്തി കൊണ്ടിരിക്കയാണ്. അതാവട്ടെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സിന്റെയും അതിന്റെ നേതാവായ രാഹുല്‍ ഗാന്ധിയുടെയും കഴിവ് കേട് കൊണ്ടായിരിക്കും മെ ന്ന് ചരിത്രം വിധി എഴുതുക തന്നെ ചെയ്യും

No comments:

Post a Comment