Latest News

സര്‍വ്വകക്ഷി യോഗം വിളിക്കണം

പയ്യന്നൂര്‍:മുമ്പെങ്ങും ഇല്ലാത്തവിധം പയ്യന്നൂരില്‍ ഡെങ്കിപ്പനി അടക്കം പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തുന്നതിന് നഗരസഭാ സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ക്കണമെന്ന് പയ്യന്നൂര്‍ മുനിസിപ്പല്‍ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ടി.പി. ഖാദര്‍, കെ.പി. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. ലത്തീഫ് കോച്ചന്‍ സ്വാഗതവും എം.എന്‍.പി. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.



No comments:

Post a Comment