Latest News

കണ്ടത്തിന്‍കര ഫൗണ്ടേഷന്‍ എ പ്ലസ് മീറ്റ് നടത്തി

പയ്യാവൂര്‍.:കെ.ജെ ജോര്‍ജ് കണ്ടത്തിന്‍കര ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ പൈസക്കരി, ചന്ദനക്കാംപാറ, പയ്യാവൂര്‍ സ്‌കൂളുകളിലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ബസ്സ്റ്റാന്റ് പരിസരത്തെ കുട്ടിയാനിക്കല്‍ ബില്‍ഡിംഗില്‍ നടന്ന ചടങ്ങ് നബാഡ് കണ്ണൂര്‍ ജില്ല ജനറല്‍ മാനേജര്‍ എസ് എസ് നാഗേഷ് ഉത്ഘാടനം ചെയ്തു.കണ്ടത്തിന്‍കര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടെന്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.എസ് എസ് എല്‍ സി കുട്ടികള്‍ക്കുള്ള സമ്മാനം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഗ്‌നസ് വാഴപ്പള്ളില്‍ വിതരണം ചെയ്തു.പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനം ബ്ലോക്ക് പഞ്ചായത്തംഗം വത്സല സാജു നിര്‍വ്വഹിച്ചു. മാത്യു മണ്ഡപത്തില്‍ അനുമോദന പ്രഭാഷണം നടത്തി.മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി പി ജോസ്. കണ്ടത്തിന്‍ കര ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എം ഫല്‍ഗുനന്‍.ഹരിത ഫാര്‍മേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ടി കെ.കുഞ്ഞുമോന്‍.ജിനേഷ് കാളിയാനി.കേരള ഗ്രാമീണ്‍ ബാങ്ക് പയ്യാവൂര്‍ മനേജര്‍ സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു

No comments:

Post a Comment