Latest News

കണ്ടങ്കാളിയില്‍ കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു

 പയ്യന്നൂര്‍:കണ്ടങ്കാളിയില്‍ കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. പയ്യന്നൂരിലെ അഭിഭാഷകനായ ഡി.കെ. ഗോപിനാഥിന്റെ പറമ്പിലെ കപ്പയും, അയല്‍വാസികളായ ആര്‍.കവിതയുടെ പറമ്പിലെ ഫലവൃക്ഷതൈകളും പുളുക്കൂല്‍ ശാരദയുടെ വാഴക്കൃഷിയുമാണ് നശിപ്പിച്ചത്.
വേനല്‍ക്കാലത്ത് കൃഷി ചെയത് പച്ചക്കറികളും കാട്ടുപന്നികള്‍ നശിപ്പിച്ചിരുന്നു. മഴക്കാലമായതോടെ കാട്ടുപന്നികളുടെ ശല്യവും കുരങ്ങുകളുടെ ശല്യവും ഏറിവരികയാണ്.

No comments:

Post a Comment