Latest News

തൊഴിലുറപ്പ് തൊഴിലാളികളുടെ ദേഹത്ത് കാറുകയറിയ സംഭവം: കാറുടമയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി

തൃക്കരിപ്പൂര്‍: തൊഴിലുറപ്പ് ജോലിക്കിടയില്‍ തൊഴിലാളികളുടെ ദേഹ ത്തേക്ക് കാറ് കയറ്റിയ വാഹന ഉടമയുടെ വീട്ടിലേക്ക് സ്ത്രീ തൊഴി ലാളികള്‍ ഇന്നലെ പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ നൂറോളം പേര്‍ പങ്കെടുത്തു. പ്രതിഷേധ പരിപാടി ഇ വി ഗണേശന്‍ ഉത്ഘാടനം ചെയ്തു. കെ ബാലന്‍ കരികടവ് അധ്യക്ഷത വഹിച്ചു. ടി ഗംഗാധരന്‍, ടി വി ബാലകൃഷ്ണന്‍ , വി കെ ചന്ദ്രന്‍, ടി വി ഭാസ്‌കരന്‍, കെ കരു ണാകരന്‍ മേസ്ത്രി, കെ ശ്രീധരന്‍ സംസാരിച്ചു. ഗീതാരമേശന്‍ സ്വാഗ തവും പി കെ ജാനകി നന്ദിയും പറഞ്ഞു. സി വി ശശി, കെ പവിത്രന്‍, എം കെ ബീന, വി നളിനി, വി കാര്‍ത്യായനി, കെ ലക്ഷ്മി, വി തമ്പായി നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം ഉടുമ്പുന്തല നാപ്പയില്‍ തോട് ശുചീകരിക്കുന്നതനിടയിലാണ് സ്ത്രീ തൊഴിലാളികള്‍ക്ക് കാറുകയറി പരുക്കേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകള്‍ ചികിത്സ യിലാണ്. കാര്‍ ഉടമയുടെ നിരുത്തരവാദപരമായ നിലപാടിനെ തിരെയാണ് തൊഴിലാളികള്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.


No comments:

Post a Comment