Latest News

സെമിനാര്‍ പരമ്പര തുടങ്ങി

പയ്യന്നൂര്‍:കോര്‍പ്പറേറ്റ് സംവിധാനങ്ങളുടെ ഉള്ളറകള്‍ തുറന്നു കാട്ടുന്ന പയ്യന്നൂര്‍ നെറ്റ്‌വര്‍ക്ക് ചാനലിന്റെ സെമിനാര്‍ പരമ്പര തുടങ്ങി. കോര്‍പ്പറേറ്റ് മൂലധന ആധിപത്യം ബദല്‍ സാദ്ധ്യതയും പ്രതിരോധവും എന്ന വിഷയത്തെ അധികരിച്ചുള്ള ആദ്യസെമിനാര്‍ പയ്യന്നൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. കെ എസ് ഇ ബി ഡയറക്ടര്‍ ഡോ വി ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. കേരള വിഷ ന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ ഗോവിന്ദന്‍ മോഡറേറ്ററായി. എസ് ബി ടി ഓഫീസേര്‍സ് അസോസിയേഷന്‍ പ്രതിനിധി പി ജനാര്‍ദനന്‍, എ പി നാരായണന്‍ ( ഐ എന്‍ ടി യു സി ), വി മണിരാജ് ( ബി എം എസ് ), വി കെ രവീന്ദ്രന്‍(ഗദ്ദിക പത്രാധിപര്‍), എം കെ പ്രേംജിത്ത് ( എല്‍ ഐ സി എംപ്ലോയീസ് യുണിയന്‍), പി രാജീവന്‍ ( ചേംബര്‍ ഓഫ് കൊമേഴ്‌സ്), പി വിജയന്‍ ( വ്യാപാരി വ്യവസായി സമിതി), രത്‌നദാസ് കെ വി ( ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ) എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു. സി ഒ എ സം സ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന്‍ സ്വാഗതവും നെറ്റ്‌വര്‍ക്ക് ചാനല്‍ ചെയര്‍മാന്‍ എന്‍ പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു

No comments:

Post a Comment