Latest News

ഹക്കീംവധം:നാര്‍ക്കോ അനാലിസിസ് പരിശോധന ഉച്ചയോടെ

പയ്യന്നൂര്‍: കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരന്‍ തെക്കെ മമ്പല ത്തെ ഹക്കീമിന്റെ കൊലപാതക കേസില്‍ റിമാന്റില്‍ കഴിയുന്ന കെ.പി അബ്ദുള്‍ നാസറിനെ എ റണാകുളം ജില്ലാ ആശുപത്രിയി ല്‍ നാര്‍ക്കോ അനാലിസിസ്-പോളിഗ്രാഫ് പരിശോധന നടത്താനുള്ള നീക്കം തുടങ്ങി.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇയാളെ നുണപരിശോധനക്ക് വിധേയമാക്കുക. റിമാന്റ് കാലാവധി കഴിയുന്ന ഇന്ന് പരിശോധന നടത്താമെന്ന് സി.ജെ.എം കോ ടതി സി.ബി.ഐക്ക് നിര്‍ദ്ദേ ശം നല്‍കിയത്.
പ്രതിഭാഗം അഭിഭാഷകന്റെ സാന്നിധ്യത്തില്‍ പരിശോധന നടത്താന്‍ കോടതി അനുവാദം നല്‍കിയ സാഹചര്യത്തില്‍ പരിശോധന നടത്താന്‍ കോടതി അനുവാദം നല്‍കിയ സാഹചര്യത്തില്‍ അഭിഭാഷകനും പ്രോസിക്യൂട്ടറും ഉള്‍പ്പെടെയുള്ളവര്‍ പരിശോധന സ്ഥലത്തെത്തിയിട്ടുണ്ട്.
ഒമ്പതിന് വെള്ളിയാഴ്ച റിമാ ന്റില്‍ കഴിയുന്നവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ശാസ്ത്രീയ പരിശോധന നടത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടത്.
തൊട്ടടുത്ത ദിവസം അബ്ദുള്‍സലാമിനെയും, ഇസ്മായിലിനെയും മുഹമ്മദ് റഫീക്കിനെയും നാര്‍ക്കോ അനാലിസിസ്-പോളിഗ്രാഫ് പരിശോധനക്ക് വിധേയമാക്കും.
ഏപ്രില്‍ അഞ്ചിനാണ് ഗൂഡാലോചന കുറ്റം ചുമത്തി അബ്ദു ള്‍ നാസര്‍, അബ്ദുള്‍ സലാം, സംഭവ സമയത്ത് മലേഷ്യയിലായിരുന്ന ഇ സ്മായിലിനെയും സി.ബി. ഐ അറസ്റ്റ് ചെയ്തത്. തൊ ട്ടടു ത്ത ദിവസം മുഹമ്മദ് റഫീക്കിനെ യും അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം ഗൂഢാലോന കുറ്റം ചുമത്തി അറസ്റ്റ് നടന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഇനിയും സി.ബി.ഐ സംഘത്തിന് കഴിഞ്ഞിട്ടില്ല.ലോക്കല്‍ പോലീസും പ്രത്യേക അന്വേഷണ സംഘവും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും ജനകീയ പ്ര ക്ഷോഭങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി ഉത്തരവില്‍ അന്വേഷ ണം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. ന്നര വര്‍ഷക്കാലത്ത അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നത്. സി.ബി.ഐഡി.വൈ.എസ്.പി. ജെ. ഡാര്‍വിനാണ് കേന്വേഷണ ചുമതല. 2014 ഫിബ്രവരി പത്തിന് രാവിലെയാണ് പള്ളി ജീവനക്കാരനായ ഹക്കീമിന്‍രെ മൃതദേഹം കത്തുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്.

No comments:

Post a Comment