Latest News

'ജ്വലനം'-സജിത്‌ലാല്‍ അനുസ്മരണം നാളെ

പയ്യന്നൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് പയ്യന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.പി.സജിത്‌ലാലിനെ അനുസ്മരിക്കുന്നു.
നാളെ വൈകുന്നേരം നാല് മണിക്ക് പയ്യന്നൂര്‍ ഗാന്ധിമന്ദിരത്തില്‍ നടക്കുന്ന അനുസ്മരണ സദസ്സ് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈ സ് പ്രസിഡണ്ട് സി.ആര്‍. മഹേഷ് ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡണ്ട് സതീശന്‍ കാര്‍ത്തികപ്പള്ളി അദ്യക്ഷനാകും.
ചടങ്ങില്‍ പ്രമുഖ കോണ്‍ഗ്രസ്സ് ജില്ലാ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ജ്വലനം-2017 എന്നുപേരിട്ടിരിക്കുന്ന അനുസ്മരണ സംഗമത്തിന്റെ ഭാഗമായി ജുലായ് ഒമ്പതിന് ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പയ്യന്നൂര്‍ ശ്രീനാരായണവിദ്യാലയത്തില്‍ സജിത്ത് ലാലിന്റെ ഓര്‍മ്മയ്ക്കായ് അന്നദാനവും നടക്കും.


No comments:

Post a Comment