Latest News

ഹരിതം സഹകരണ സെമിനാര്‍

കരിവെള്ളൂര്‍: ഹരിത കേരളം പദ്ധതിക്ക് പിന്തുണ നല്‍കി കരിവെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഹരിതം സഹകരണം സെമിനാര്‍ നടത്തി. സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ എം.കെ ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ. നാരായണന്‍ അധ്യക്ഷനായിരുന്നു. സീക്ക് ഡയരക്ടര്‍ ടി.പി. പത്മനാഭന്‍ മാസ്റ്റര്‍ പരിസ്ഥിതി പ്രഭാഷണം നടത്തി. വി.വി. സീമാഭായ്, എ. പ്രസന്ന, കാനാ ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ. ശശിമോഹനന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.വി. നാരായണന്‍ നന്ദിയും പറഞ്ഞു. സെമിനാറില്‍ പങ്കെടുത്തവര്‍ക്കെല്ലാം ബാങ്കിന്റെ വക സപ്പോട്ടതൈകള്‍ വിതരണം ചെയ്തു.



No comments:

Post a Comment