Latest News

ക്ഷേത്രഭണ്ഡാരങ്ങള്‍ കവര്‍ന്നു

 പിലാത്തറ:ദേശീയപാതയില്‍ വിളയാങ്കോട് സദാശിവപുരം ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കവര്‍ന്നു. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്.പുറത്തെ ഭണ്ഡാരമുള്‍പ്പെടെ മൂന്നോളം ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. മഴക്കാലമായാല്‍ ഇവിടെ മോഷണം നടക്കുന്നത് പതിവായിട്ടുണ്ട്. ഒരു വര്‍ഷത്തിനിടയില്‍ നാലോളം തവണയാണ് ക്ഷേത്രഭണ്ഡാരം കവര്‍ച്ച ചെയ്തത്. പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

No comments:

Post a Comment