Latest News

ബസ്സിന് സൈഡ് കൊടുത്തില്ല: കാര്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനം; നാലുപേര്‍ അറസ്റ്റില്‍

 പരിയാരം: ബസ്സിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കാര്‍ തടഞ്ഞ് കുടുംബത്തെ ആക്രമിച്ച കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ ബസ്സ് ഡ്രൈവര്‍ കണ്ണൂര്‍ കാക്കാട് സ്വദേശി അബ്ദുള്‍ ഹമീദിന്റെ മകന്‍ ഫവാദ് കെ.കെ(27),ബസ്സ് ക്ലീനര്‍ പാണപ്പുഴയിലെ തമ്പാന്റെ മകന്‍ സതീഷ്(35), കണ്ടക്ടര്‍ കണ്ണൂര്‍ കടലായിയിലെ ജയരാജിന്റെ മകന്‍ ജിതിന്‍(25) , തളിപ്പറമ്പിലെ മൊയ്തുവിന്റെ മകന്‍ സുബൈര്‍ (35)എന്നി വരെയാണ്എസ്.ഐ. വി.ആര്‍. വിനീഷ് അറസ്റ്റ് ചെയ്തത്.
അമിതവേഗതയില്‍ വന്ന സ്വകാര്യ ബസ്സിന് മറികടന്നുപോകാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ച് ബസ്സ് ജീവനക്കാര്‍ കാര്‍ തടഞ്ഞുനിര്‍ത്തുകയും പരിയാരം ചുടലയില്‍ വെച്ച് ഇന്നോവ കാറിലെത്തിയ സംഘം യാത്രക്കാരെ ആക്രണിക്കുകയും ആഭരണങ്ങള്‍ കൊള്ളയടിക്കുകയുമായിരുന്നു.
അക്രമത്തില്‍ കാര്‍യാത്രക്കാരായ മാഹി മഞ്ചക്കല്‍ സ്വദേശി സോജിത്ത്, മാതാവ് സ്‌നേഹലത എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. 

No comments:

Post a Comment