Latest News

കാലവര്‍ഷം കരുതിയിരിക്കുക

ജൂണ്‍മാസം വിയര്‍ത്തൊഴുകുന്ന വേനലിന് ശേഷം കേരളത്തില്‍ മഴയെത്തുകയാണ്. ഇനിയുള്ള ദിനരാത്രങ്ങള്‍ കറുത്ത കാര്‍മേഘങ്ങളുടെ നിഴലില്‍ കനത്ത മഴയുടേയും തണുപ്പേറിയപ്രകൃതിയുടേതുമാണ്. കൊടുംവേനലിന്റെ അത്യുഷ്ണത്തില്‍ നിന്നും ഇടവപ്പാതിയുടെ ജലസമൃദ്ധിയിലേക്കുള്ള പെട്ടെന്നുള്ള വ്യതിയാനം പലതരത്തിലുള്ള രോഗങ്ങളും പകര്‍ച്ചവ്യാധികളും
പകരുവാനിടയാകും. മഴയുടേയും തണുപ്പിന്റെയും ആശ്വാസവുമായി എത്തുന്ന കാലവര്‍ഷത്തെ കരുതലോടെ സ്വീകരിച്ചാല്‍ മഴക്കാലരോഗങ്ങളെയും പകര്‍ച്ചവ്യാധികളേയും ഒരുപരിധിവരെ നിയന്ത്രിക്കാനാവും.
മഴക്കാലത്ത് ഏറ്റവും പടര്‍ന്നുപിടിക്കുന്നത് ഒരുതരം പകര്‍ച്ചപ്പനി അഥവാ വൈറല്‍ ഫിവര്‍ (ഫ്‌ളൂ) ആണ്. ഒപ്പം ലതരത്തിലുള്ള പനികള്‍ കാലവര്‍ഷക്കെടുതിയായി തീരാറുണ്ട്. കോളറ, ഛര്‍ദ്ദി, അതിസാര രോഗങ്ങള്‍, ആസ്ത്മ, വളംകടി, പോലുള്ള ചര്‍മ്മരോഗങ്ങള്‍ തുടങ്ങിയവയും കാലവര്‍ഷത്തിന്റെ സമ്മാനമാണ്. ഇന്നുള്ളഒട്ടുമിക്ക രോഗങ്ങളുടേയും വിതരണ കേന്ദ്രം വിദ്യാലയമാണെന്ന് പറഞ്ഞാല്‍ അതിയോക്തി ഒട്ടുമുണ്ടാകില്ല. കാരണം ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായം തന്നെയാണ് . പനി ബാധിച്ചാലും ചിക്കന്‍പോക്‌സ് ബാധിച്ചാലും തന്റെ കുട്ടികളെ നിര്‍ബന്ധിച്ച് സ്‌കൂളിലേക്ക് അയക്കുന്ന മാതാപിതാക്കള്‍, സമൂഹത്തിന്റെ ആരോഗ്യമാണ് നശിപ്പിക്കുന്നതെന്ന് ഓര്‍ക്കാറില്ല. പനി ബാധിച്ചാല്‍പൂര്‍ണ്ണമായ വിശ്രമം എടുക്കണം. ലഘുവായ ഭക്ഷണമാണ് നല്ലത്. ധാരാളം തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ശാരീരികക്ഷീണം കുറയ്ക്കുന്നതിന് സഹായിക്കും.പനി, തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ച കുട്ടികളെ സ്‌കൂളിലേക്ക് വിടരുത്. ചുക്ക്, മല്ലി, തുളസി, ഗ്രാമ്പു, അലവംഗം, ഏലക്കായ ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ തെങ്ങിന്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് പതിവാക്കുകയാണെങ്കില്‍ ഫലപ്രദമായി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനാവും. അമൃതാരിഷ്ടം, ച്യവനപ്രാശം, ശതകൂപ്പലേഹ്യം ഇവ വര്‍ഷക്കാലത്ത് സേവിക്കുന്നത് രോഗപ്രതിരോധ ശക്തി വീണ്ടെടുക്കുന്നതോടൊപ്പം ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വളരെയധികം സഹായകരമാണ്.

ഇനി വളം കടിയുടെ കാലം
വര്‍ഷകാലത്ത് സാധാരണ കാല്‍വിരലുകള്‍ക്കിടയിലും പാദങ്ങളിലും
കണ്ടുവരുന്ന ഒരുതരം ചര്‍മ്മദൂഷ്യമാണ് വളംകടി അഥവാ ഴൃീൗിറ ശരേവചെരുപ്പ് ഉപയഗിക്കാത്തവരിലും ചെലിയും മാലിന്യങ്ങളുമായി കൂടുതല്‍ ഇടപഴകുന്നവരിലും ഈ രോഗം കണ്ടുവരുന്നി. കുട്ടികള്‍ക്കും, വയലുകളിലും മറ്റും ജോലി ചെയ്യുന്നവരിലും ഈ അസുഖം കൈവിരലുകള്‍ക്കിടയിലും കാണാം.കൊക്കപ്പുഴു എന്ന വിരകളാണ് വളംകടിക്ക് കാരണമാവുന്നത്.
മനുഷ്യരുടേയും, നായ, പൂച്ച തുടങ്ങിയ മൃഗങ്ങളുടേയും മലത്തില്‍കൂടി മണ്ണില്‍ എത്തിപ്പെടുന്ന കൊക്കപുഴുവിന്റെ മുട്ടകള്‍ അനുകൂലാവസ്ഥയില്‍ ലാര്‍വ്വകളായി രൂപാന്തരം പ്രാപിക്കുന്നു. ഇത്തരം ലാര്‍വ്വകള്‍ തിങ്ങിപാര്‍ക്കുന്നത് വൃത്തിരഹിതമായ സ്ഥലങ്ങളിലും , ഓഴുകാത്ത നീര്‍ക്കെട്ടുകളിലുമാണ്. ചെലിയിലും മാലിന്യകൂമ്പാരവും ഇവകളുടെ ഇഷ്ടവിഹാര കേന്ദ്രമാണ്. നഗ്നപാദരായി നടക്കുന്നവരുടെ രോമകൃപത്തില്‍ കൂടി ശരീരത്തില്‍ കയറിപ്പറ്റുന്ന ഇത്തരം ലാര്‍വ്വകള്‍ ഏതാനും മമിക്കൂറുകള്‍ കൊണ്ട് ചര്‍മ്മത്തിനകത്തേക്ക് കയറാനുള്ള ശ്രണം നടത്തിത്തുടങ്ങുന്നു. അസഹ്യമായ ചൊറിച്ചിലും, നീറ്റലുമാണ് ഈ സന്ദര്‍ഭത്തില്‍ അനുഭവപ്പെടുന്നത്.
ചര്‍മ്മത്തിനകത്തേക്ക് വലിഞ്ഞുകയറിയാല്‍ ആ ഭാഗത്ത് ചുവന്ന പാടുകലും കുമിളകളും പ്രത്യക്ഷമാവും.*വൃത്തിയാണ് ഇതിനുള്ള ആദ്യത്തെ പ്രതിവിധി
*അനുയോജ്യമായ പാദരക്ഷകള്‍ ഉപയോഗിക്കുക ചെളിയിലും മറ്റും നക്കേണ്ടി വന്നാല്‍ ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കഴുകുക. *വേപ്പില വെന്ത വെള്ളം കൊണ്ട് കഴുകുക. *പച്ച മഞ്ഞളും വേപ്പിലയും കടുകെണ്ണയില്‍ അരച്ച് പുരട്ടുക.
*മൈലാഞ്ചി ഇല മോരില്‍് അരച്ച് പുരട്ടുക *നാല്പാമരം വെന്ത വെള്ളത്തില്‍
കഴുതി ശതധൗതഘൃതം പുരട്ടുക *കശുമാവിന്‍ തൊലി ഇട്ട് വെന്ത വെള്ളം കൊണ്ട് കഴുകി രസോത്തമാദിലേപം പുരട്ടുക ഇതൊക്കെയാണ് ഇതിനുള്ള ആയുര്‍വ്വേദ ലഘു ചികിത്സകള്‍. ഖദിരാരിഷ്ടം, ശാരിസാദ്യാസവം,
അയസ്‌കൃതി, ഇവ മിശ്രണാക്കി കുടിക്കുന്നത് രോഗശമനം കൂടുതല്‍
വേഗത്തില്‍ നടക്കുന്നതിന് ഉപകരിക്കും.

No comments:

Post a Comment