Latest News

ക്യാഷ് അവാര്‍ഡ് വിതരണം ഞായറാഴ്ച

പയ്യന്നൂര്‍: കെട്ടിട നിര്‍മ്മാണത്തൊഴിലാളി യൂനിയന്‍ എ.ഐ.ടി.യു.സി പയ്യന്നൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന നിര്‍മ്മാണ തൊവിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണവും പെന്‍ഷന്‍കാരെ ആദരിക്കല്‍ ചടങ്ങും നടക്കും ഇരുപത്തിയഞ്ചിന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കിന് സമീപം വിദ്യാമന്ദിര്‍ കോളേജില്‍ വെച്ച് നടക്കുന്ന പരിപാടി സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ് ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് കെ.പി. നാരായണന്‍ അധ്യക്ഷനായിരിക്കും. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സതീഷ്ബാബു ഇ.എന്‍. അവാര്‍ഡ് വിതരണം നിര്‍വ്വഹിക്കും. സ്വര്‍ണ്ണലത പി(മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എംപ്ലോയീസ് എ.ഐ.ടി.യു.സി) കോഴിക്കോട്) പെന്‍ഷന്‍കാരെ ആദരിക്കും. സി.പി.ഐ പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി എം. രാമകൃഷ്ണന്‍ ഉപഹാരം നല്‍കും. കെ.വി. ബാബു, വി. ബാലന്‍, എന്‍. പി. ഭാസ്‌കരന്‍, കെ.വി. പത്മനാഭന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. സെക്രട്ടറി സി. ബാലകൃഷ്ണന്‍ സ്വാഗതം പറയും.

No comments:

Post a Comment