Latest News

സുഹൃത്തിന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

കാസര്‍കോട്: സുഹൃത്തിന്റെ ഭാര്യയെ നിരന്തരം ഫോണ്‍വിളിക്കുന്നതുമായി ബന്ധപ്പെട്ട് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം. കുമ്പള പെര്‍വാഡ് വെച്ച് കര്‍ ണാടക പുത്തൂര്‍ സ്വദേശിയും കൂ ലിപ്പണിക്കാരനുമായ നവീനി (31) നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് പ്രതികളില്‍ ഒരാളുടെ ഭാര്യയുമ ായി നവീന്‍ ചങ്ങാത്തം കൂടിയ തിനാണെന്ന് പോലീസ് അന്വേ ഷണത്തില്‍ വ്യക്തമായി. ഏതാനും വര്‍ഷമായി കുമ്പളയി ല്‍ കൂലിപ്പണിയെടുത്ത് കഴിയുന്ന നവീന്‍ പെര്‍വാട്ടെ പഴയ ആശു പത്രി കെട്ടിടത്തിലെ ഒരു മുറിയി ലാണ് വാടകയ്ക്ക് താമസിക്കു ന്നത്. യുവാവിനെ വെട്ടിയ സംഭവത്തില്‍ പെര്‍വാട്ടെ അഭിലാഷ് എന്ന ഹബീഹ്, മാവിനക്ക ട്ടയി ലെ ഹബീബ് എന്നിവര്‍ ക്കെ തി രെയാണ് വധശ്രമത്തിന് കുമ്പള പോലീസ് കേസെടുത്തത്.
തലയ്ക്കും കാലിനും ഗുരുതരമായ വെട്ടേറ്റ നവീനെ മംഗളൂരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നവീനും പ്രതികളും അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ സ്ഥിരമായി ഒന്നിച്ച് ക ഞ്ചാവ് ഉപയോഗിച്ച് വന്നിരുന്നു. ഇവര്‍ക്ക് കഞ്ചാവ് വില്‍പന ഉള്ളതായും നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്കെതിരെ ഏതാനും കേസുകള്‍ ഉള്ളതായി കുമ്പള സി ഐ വി വി മനോജ് പറഞ്ഞു ഇതിനിടയില്‍ പ്രതികളില്‍ ഒരാളുടെ ഭാര്യയുമായി നവീന്‍ ചങ്ങാത്തം കൂടുകയും ഫോണ്‍ വിളി കള്‍ നടന്നുവരികയും ചെയ്തി രുന്നു. ഈ വിവരമറിഞ്ഞതോടെ ഇവര്‍ തമ്മില്‍തെറ്റുകയും അടി പിടിയും മറ്റും ഉണ്ടാവുകയും ചെയ്തു. ഒഴാഴ്ച മുമ്പ് മുളക് പൊടിയും വടിയുമായി ഇവര്‍ പെര്‍വാഡ് വെച്ച് ഏറ്റുമുട്ടിയിരുന്നു. വിവരമറഞ്ഞ് പോലീസ് എത്തി യതോടെ ഇവര്‍ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു ഇതിനിടയിലാണ് ഇന്നലെ സന്ധ്യയോടെ നവീനെ താമസ സ്ഥലത്തുവെച്ച് പ്രതികള്‍വെ ട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. പ്രതികള്‍ ഒളിവിലാണ്.

No comments:

Post a Comment