Latest News

സ്വകാര്യ ആശുപത്രിയിലെ പിഴവെന്ന് പരാതിചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരണപ്പെട്ടു

പരിയാരം: ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഗര്‍ഭിണിയായ യുവതി മരണപ്പെട്ടു. കൂടാളി കാഞ്ഞിരോട് തലമുണ്ടയിലെ വിനീഷിന്റെ ഭാര്യ പ്രണയ(24)യാണ് ഇന്ന് പുലര്‍ ച്ചെ അഞ്ചരമണിയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ മരണപ്പെട്ടത്. അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന പ്രണയ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഗുരുതരാവസ്ഥയിലാവുകയും ഗര്‍ഭസ്ഥ ശിശു മരണപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ പ്രണയയെ ഇക്കഴിഞ്ഞ പത്തൊമ്പതിന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് സൂചിപ്പിച്ച് ബന്ധു ക ണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് കേസെടുത്തു. പോലീസ് ഇന്‍ക്വസ്റ്റിനുശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തും.



No comments:

Post a Comment