Latest News

v

പയ്യന്നൂര്‍: പുഞ്ചക്കാട് സെന്റ് മേരീസ് യു.പി. സ്‌കൂളില്‍ വായനാവാരാചരണവും വിദ്യാരംഗം കലാസാഹത്യ വേദി ഉദ്ഘാടനവും വി.വി. രവീന്ദ്രന്‍നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എന്‍.വി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ജിന്‍സി മറിയ, അനിത,സഫ്‌ന സമദ് എന്നിവര്‍ ഗ്രന്ഥപാരായണം നടത്തി. സബ്ദി സിസിലിയും സംഘവും നാടന്‍പാട്ട് അവതരിപ്പിച്ചു.പ്രധാന അധ്യാപിക സിസ്റ്റര്‍ അനീഷ, സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
കാഞ്ഞങ്ങാട്: ബെണ്ടിച്ചാല്‍ ഗവ. യു. പി.സ്‌കൂളില്‍ വായനാ വാര ത്തിനു തുടക്കം കുറിച്ചുകൊണ്ട് പേരിയ നാരായണന്‍ മാസ്റ്റര്‍ തന്റെ വായനാനുഭവങ്ങള്‍ പങ്കിട്ടു. വായന തന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളും പി എന്‍ പണിക്കരുമായുള്ള പരിചയവും അദ്ദേഹം വിവ രിച്ചു. പ്രശസ്ത കവി എ ബെണ്ടിച്ചാല്‍ വായനയെപ്പറ്റി തന്റെ ഒരു കവിത അവതരിപ്പിച്ചു. എല്ലാ ക്ലാസ്സുകളിലേയും വായനാമൂ ലയി ലേക്ക് പത്രം വിതരണം ചെയ്തു. പുസ്തക പ്രദര്‍ശനം വായ നാനുഭ വങ്ങള്‍ പങ്കു വെക്കല്‍, പതിപ്പ് നിര്‍മ്മാണം , കഥയരങ്, കവിയരങ്ങ് തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികള്‍ തുടര്‍ന്നുള്ള ദിവസങ്ങ ളില്‍ നടക്കും. പ്രധാനാധ്യാപകന്‍ ശ്രീകാന്ത് പി അധ്യക്ഷത വഹിച്ച യോഗത്തില്‍ ആയിഷത്ത് സഫൂറ സ്വാഗതവും മുഹമ്മദ് നന്ദിയും പറഞ്ഞു
കാഞ്ഞിരക്കൊല്ലി: ഖാദര്‍ ഹാജി മെമ്മോറിയല്‍ എ യു പി സ്‌കൂളില്‍ വായനാദിന ഉദ്ഘാടനവും ലൈബ്രറി വിതരണവും നടത്തി.മലയാള സാഹിത്യത്തിലെ പ്രാധാന ക്യതികള്‍ പരിചയപ്പെടുത്തുകയും കുട്ടി ക ളുടെ അറിവുകള്‍ ശേഖരിക്കുകയും ചെയ്തു.വായനാ പ്രാധാന്യ ത്തെ കുറിച്ച് ബോബി ചെറിയാന്‍ ക്ലാസ്സെടുത്തു.തുടര്‍ന്ന് ലൈ ബ്രറിയിലെ പ്രസിദ്ധ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പയ്യാവൂര്‍: സേക്രഡ് ഹാര്‍ട്ട് ഹൈസ്‌ക്കൂളില്‍ വായനാ പക്ഷാചരണം ഹെഡ്മാസ്റ്റര്‍ പി.എം മാത്യു 

No comments:

Post a Comment