Latest News

ജുലായ് 11ന്റെകടയടപ്പ് സമരം വിജയിപ്പിക്കുക

പയ്യന്നൂര്‍: ഇന്ത്യയില്‍ നടപ്പിലാക്കുന്ന ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ജി.എസ്.ടി. കേരളത്തിലെ വ്യാപാര സമൂഹംഎതിര്‍ക്കുന്നില്ലെന്നും ജുലായ് ഒന്നുമുതല്‍ നടപ്പിലാക്കിയ ജി.എസ്.ടിയുടെ നിയമങ്ങളും ചട്ടങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ക്കും വ്യാപാരികള്‍ ക്കും എന്തുചെയ്യണമെന്ന് ആറിയില്ലെന്നും എന്നാല്‍ ജിഎസ്ടിയുടെ പേരില്‍ വില്‍പന നികുതി ഉദ്യോഗസ്ഥര്‍ , അളവ് തൂക്ക ഉ ദ്യോഗസ്ഥര്‍, ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്മാര്‍ മുതലായവര്‍ കകളില്‍ കയറി അനധികൃതമായി പരിശോധിക്കുകയും ഭീമമായ തുക പിഴയിടുകയും ചെറുകിട ഇടത്തരം കച്ചവടക്കാരെ ഉന്മൂലനാശം ചെ യ്യാനാണ് ഉദ്ദേശിക്കുന്നതെന്നും പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊ മേഴ്‌സ്‌യോഗം.
സര്‍ക്കാരിന്റെ ഈ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവന്‍ വ്യാപാരി-വ്യവസായികളും ജുലായ് പതിനൊന്നിന് കടയടച്ചുകൊണ്ട് ജീവിക്കാനുളള ഈ സമരത്തില്‍ പങ്കെടുക്കകയാണെന്നും ഇതോടനുബന്ധിച്ച് പയ്യന്നൂരിലെ മുഴുവന്‍ വ്യാപാരികളും കടകളടച്ച് സമരത്തില്‍ പങ്കെടുക്കണമെന്നും പ ത്തിന് വൈകുന്നേരം ചേമ്പര്‍ ഹാള്‍ പരിസരത്ത് നിന്നും പുറപ്പെടുന്ന പ്രതിഷേധ പ്രകടനത്തി ല്‍ പങ്കെടുക്കണമെന്നും ചേമ്പര്‍ പ്രസിഡണ്ട് കെ.യു വിജയകുമാര്‍ അറിയിച്ചു.

No comments:

Post a Comment