Latest News

12കിലോ ഹാന്‍സുമായി യുവാവ് പിടിയില്‍

ശ്രീകണ്ഠാപുരം: കര്‍ണ്ണാടകത്തില്‍ നിന്നും പച്ചക്കറി വാഹനത്തില്‍ കടത്തികൊണ്ടുവന്ന് കടകളില്‍ വില്‍പന നടത്തുന്നതിനിടെ പന്ത്രണ്ട് കിലോ ഹാന്‍സുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മട്ടന്നൂരിലെ ശുഭധാര നിവാസില്‍ താരാനാഥി(27)നെയാണ് മലപ്പട്ടത്ത് വെച്ച് കടകളില്‍ ഹാന്‍സ് വിതരണം ചെയ്യുന്നതിനിടെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഘുനാഥ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ദിനേശന്‍ , അബ്ദുള്‍ നിസാര്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയ്ത.



No comments:

Post a Comment