Latest News

സി.കെ. രാമചന്ദ്രന്‍ ബലിദാനം 12ന് അന്നൂരില്‍

പയ്യന്നൂര്‍: ബി.എം.എസ്. പ്രവര്‍ത്തകന്‍ അന്നൂരിലെ സി.കെ. രാമചന്ദ്രന്‍ ബലിദാനദിനം പന്ത്രണ്ടിന് ബുധനാഴ്ച അന്നൂര്‍ ശാന്തിഗ്രാമില്‍നടക്കും. അനുസ്മരണ സമ്മേളനം വൈകുന്നേരം നാല് മണിക്ക് അന്നൂര്‍ ശാന്തിഗ്രാമില്‍ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
സി.വി. ധനരാജ് അനുസ്മരണം
നാളെ; കോടിയേരി പ്രസംഗിക്കുംരാമന്തളി: സി.പി.എം പ്രവര്‍ത്തകന്‍ കുന്നരു കാരന്താട്ടെ സി.വി. ധനരാജിന്റെ ഒന്നാം രക്തസാക്ഷി ദിനമായ നാളെ രാമന്തളി കാരന്താട്ടില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കും.
കുന്നരു ബാങ്കിന് സമീപം വെച്ച് ആരംഭിക്കുന്ന വളണ്ടിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും വൈകുന്നേരം അഞ്ച് മണിക്ക് തുടങ്ങും. ആറുമണിക്ക് കാരന്താട്ടെ ധനരാജ് നഗറില്‍ സി.പി.എം. ഏ രിയാ സെക്രട്ടറി ടി.ഐ മധുസൂദനന്റെഅധ്യക്ഷതയില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും. പി. ജയരാജന്‍, സി.കൃഷ്ണന്‍ എം.എല്‍.എ, വി. നാരായണന്‍, പി. സന്തോഷ് എന്നിവര്‍ പ്രസംഗിക്കും.



No comments:

Post a Comment