Latest News

മകന്റെ വിവാഹ നിശ്ചയത്തിനു പോയ സമയം വീട്ടില്‍ കവര്‍ച്ച; 16 പവനും 2 മൊബൈല്‍ ഫോണുകളും കവര്‍ന്നു

കുമ്പള: മകന്റെ വിവാഹ നി ശ്ച യത്തിനു പോയ സമയം വീട്ടില്‍ കവര്‍ച്ച.പതിനാറ് പവനും രണ്ടു മൊ ബൈല്‍ ഫോണുകളും ക വര്‍ന്നു.കുമ്പള കട്ടത്തടുക്ക മുഹി മ്മാത്ത് നഗറിലെ മുഹമ്മ ദിന്റെ മകന്‍ അബ്ദുല്ലക്കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ വൈകുന്നേരം നാലര മണിക്ക് ് വീടുപൂട്ടി മകന്‍ ത്വാ ഹയുടെ വിവാഹ നിശ്ചയ ത്തി നായി പോയതായിരുന്നു. രാ ത്രി പത്തുമണിയോടെതിരിച്ചെ ത്തി യപ്പോഴാണ് കവര്‍ച്ച നടന്ന വി വരമറിഞ്ഞത്.
വീടുപൂട്ടി പോകുമ്പോള്‍ വീടി ന്റെ താക്കോല്‍ സിറ്റൗട്ടിന് സമീ പത്തെ ജനലിനകത്തായാണ് വെ ച്ചത്. ഈ താക്കോല്‍ ഉപയോഗി ച്ചാണ് മോഷ്ടാവ് അകത്തുകട ന്നത്. അലമാരയുടെ താക്കോ ലും കൈക്കലാക്കിയാണ് മോ ഷ്ടാവ് അകത്തുണ്ടായിരുന്ന പതിനാറ്പവന്‍സ്വര്‍ണവും മൊ ബൈ ല്‍ ഫോണുകളും കൈക്കലാക്കി യത്.സംഭവത്തില്‍ കുമ്പള പോ ലീസ് അന്വേഷണം ആരംഭിച്ചു. വീടി നെ കുറിച്ച് നന്നായി അറി യാവുന്ന ആരെങ്കിലുമായിരിക്കാം കവര്‍ച്ചക്കാരെന്നാണ് പോലീ സിന്റെ സംശയം.

No comments:

Post a Comment