Latest News

കെ.എസ്.എസ്.പി.യു കണ്ടങ്കാളി ഏരിയാ കണ്‍വെന്‍ഷന്‍ 19ന്

പയ്യന്നൂര്‍: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കണ്ടങ്കാളി ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പത്തൊമ്പതിന് ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കണ്ടങ്കാളി വായനശാല ആന്റ് ഗ്രന്ഥാലയം ഹാളില്‍ നടക്കും.പ്രസിഡണ്ട് പി. ബാലന്‍മാസ്റ്ററുടെ അധ്യക്ഷതയില്‍ ടൗണ്‍ കമ്മിറ്റി ട്രഷറര്‍ പി.വി. ചത്തുക്കുട്ടി ഉദ്ഘാടനം ചെയ്യും. ടൗണ്‍ കമ്മിറ്റി സെക്രട്ടറി നവാഗതരെ സ്വീകരിക്കലും ക്യാഷ് അവാര്‍ഡ് വിതരണവും നിര്‍വ്വഹിക്കും. ഏരിയാ ജോയിന്റ് സെക്രട്ടറി പി.വി. കണ്ണന്‍മാസ്റ്റര്‍ അവാ ര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും. ജി.ഡി.നായര്‍, പി.എം. ഉണ്ണികൃഷ്ണന്‍ അടിയോടി, എം. കേശവന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസക ള്‍ നേര്‍ന്ന് സംസാരിക്കും. ഏരിയാ സെക്രട്ടറി കെ. പത്മനാഭന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.പി. നാരായണന്‍ നമ്പ്യാര്‍ നന്ദിയും പറയും.


No comments:

Post a Comment