Latest News

ഇതാണോ നിങ്ങള്‍ ആഗ്രഹിച്ച ബാങ്കിംഗ് നയം-2

വിജയ്മല്യയെപോലെ ജതിന്‍ മേത്തയും ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് വിദേശത്ത് സസുഖം വാഴുന്നു. ഇവര്‍ക്ക് സൗകര്യങ്ങളും ഒത്താശകളും ചെയ്യാന്‍ കേന്ദ്രസര്‍ക്കാരും. ഇത്രയും ഭീമമായ വായ്പക്ക്ഈടായി നല്‍കിയത് വെറും 250 കോടിയുടെ ആസ്തി മാത്രമാണെന്ന് ബാങ്കുകള്‍. ഈ പണം പിരിച്ചെടുക്കാന്‍ മേത്തയുടെ പേരില്‍  ഇന്ത്യയില്‍ ആസ്തികള്‍ ഒന്നും ഇല്ല. 2017 ഏപ്രില്‍ അഞ്ചിന് സി ബി ഐ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൂന്ന് പൊതുമേഖലാ ബാങ്കുകളെ ആയിരത്തിയഞ്ഞൂറ്റി മുപ്പത് കോടി രൂപ തിരിച്ചടക്കാന്‍ വീഴ്ച വരുത്തിയതിന് Winsome Diamonds and Jewellary LTD, Forever Precious Diamond LMT കമ്പനികള്‍ക്കെതിരെയും ചീഫ് പ്രൊമോട്ടറായ ജതിന്‍ മേത്തക്കെതിരെയുമാണ് കേസ്. മേത്തയുടെ
ഇടപാടുകള്‍ മൂലം സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 699.54 കോടി രൂപയും കഉആക ബാങ്കിന് 133.12 കോടി രൂപയും വിജയാബാങ്കിന് 55.68 കോടി രൂപയും നഷ്ടം സംഭവിച്ചതായി സി ബി ഐ രേഖകള്‍ വ്യക്തമാക്കുന്നു. പൊതുമേഖലാ
ബാങ്കുകള്‍ക്ക് ശവപ്പെട്ടി ഒരുക്കുകയാണ് മോഡി സര്‍ക്കാര്‍. ഏതാനും കുത്തകകള്‍ക്ക് അമ്മാനമാടാനുള്ളതല്ല പൊതുപണം എന്ന് നാം തിരിച്ചറിയണം. മുഴുവന്‍ കിട്ടാക്കടവും പിരിച്ചെടുത്ത് പൊതുമേഖലാ ബാങ്കുകളുടെ ആരോഗ്യം സംരക്ഷിക്കണം. സമൂഹത്തിന്റെ സമഗ്ര പുരോഗതി
ഉറപ്പു വരുത്തുകയാണ് ബാങ്കിംഗ് മേഖലയുടെ ലക്ഷ്യം. അല്ലാതെ
വിജയ്മല്യമാരെയും ജതിന്‍ മേത്തമാരെയും സംരക്ഷിക്കലല്ല.
മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ കണ്ണാട് പ്രദേശം.
ആദിവാസി കളായ കര്‍ഷകര്‍ നിറഞ്ഞ ഗ്രാമപ്രദേശം. എവിടെ നോക്കിയാലും ട്രാക്ടറിന്റെ പരസ്യം. ട്രാക്ടര്‍ സ്വന്തമാക്കാന്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാര്‍. ഹീരാഭായി ആദിവാസി കര്‍ഷക സ്ത്രീയാണ്. ഭര്‍ത്താവ് ഫോറസ്റ്റ് ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്തു. മൂന്ന് കുട്ടികള്‍. സ്വന്തമായി മൂന്നര ഏക്കര്‍ കൃഷിഭൂമി. ട്രാക്ടറിന്റെ പരസ്യം ഹീരാഭായിയെയും സ്വാധീനിച്ചു. വായ്പ
ലഭിക്കാന്‍ എളുപ്പമാണെന്നും തിരിച്ചടക്കാന്‍ ബുദ്ധിമുട്ടേണ്ടി
വരില്ലെന്നും കര്‍ഷകരെ പ്രലോഭിപ്പിക്കുന്ന ട്രാക്ടര്‍ വില്‍പ്പനക്കാര്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദില്‍ ഹീരാഭായിയും അപേക്ഷ നല്‍കി. ട്രാക്ടറിന്റെ വില 6,35000 രൂപ. വായ്പ 5.75 ലക്ഷം രൂപ. പലിശനിരക്ക് 15.9 ശതമാനം. 2016 മാര്‍ച്ച് വരെ ഹീരാഭായി തിരിച്ചടച്ചത് 7.5 ലക്ഷം രൂപ. ഈ അവസരത്തില്‍ ബാങ്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം വായ്പ
പൂര്‍ണ്ണമായും തിരിച്ചടക്കാന്‍ 1.25 ലക്ഷം രൂപ കൂടി അടക്കാന്‍ ഹീരാഭായിയോട് ആവശ്യപ്പെട്ടു. നാളെ തന്റെ കുട്ടികള്‍ക്ക് ഭാരമാകേണ്ട എന്ന് കരുതി വളരെ ബുദ്ധിമുട്ടിയെങ്കിലും ഹീരാഭായി തിരിച്ചടച്ചു. 5.75 ലക്ഷം രൂപ കാര്‍ഷികവായ്പ എടുത്ത് തിരിച്ചടച്ചത് ഒമ്പത്‌ലക്ഷം പ.ഹീരാഭായിക്കൊപ്പം കാര്‍ഷികവായ്പ എടുത്ത നിരവധി കര്‍ഷകര്‍ തിരിച്ചടക്കാന്‍ ഗതിയില്ലാതെ അലയുകയാണ്. ട്രാക്ടറില്‍ നിന്നും വാടകയിനത്തില്‍ പ്രതീക്ഷിച്ച വരുമാനം ആര്‍ക്കും ലഭിച്ചിച്ചില്ല. സ്വന്തം കൃഷിയിടത്തില്‍ പ്രവര്‍ത്തി പ്പിച്ചതുമാത്രം. കര്‍ഷകരെ പ്രലോഭിപ്പിച്ച് വായ്പ നല്‍കി ബാങ്കുകള്‍ മുന്‍ഗണനാ വായ്പാ ലക്ഷ്യം പൂര്‍ത്തീകരിച്ചു. ബാങ്കുകളും അധികാരികളും സംതൃപ്തരായി.
2005 - 06നുശേഷം ഈ പ്രദേശത്ത് ബാങ്കുകള്‍ നല്‍കിയത് ആയിരത്തിലധികം ട്രാക്ടര്‍ ലോണുകള്‍. വായ്പാ തിരിച്ചടവും കാര്‍ഷികരംഗത്തെ
പ്രതിസന്ധികളും കര്‍ഷകരുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കി. പലരും ആത്മഹത്യയില്‍ അഭയം തേടി.ഹീരാഭായിക്ക് ട്രാക്ടര്‍ വാങ്ങാന്‍ നല്‍കിയ കാര്‍ഷിക വായ്പയ്ക്ക് പലിശ 15.9 ശതമാനം.
അതേ സമയത്ത്
സമ്പന്നര്‍ക്കും വ്യവസായികള്‍ക്കും ആഢംബര കാറുകള്‍ വാങ്ങാന്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാര്‍. 2010 ഒക്‌ടോബറില്‍ ഒറ്റ ദിവസം നല്‍കിയത്
നൂറ്റിയമ്പത് കാര്‍ ലോണുകള്‍ മുപ്പത് ലക്ഷം മുതല്‍ എഴുപത് ലക്ഷം
രൂപ വരെ വിലയുള്ള മെഴ്‌സിഡസ് ബെന്‍സ് കാറുകള്‍ വായ്പ
നല്‍കിയത് വെറും ഏഴു ശതമാനം പലിശ നിരക്കില്‍. ബാങ്കുകളുടെ യഥാര്‍ത്ഥ പ്രേമം ആരോടാണെന്ന് ബോധ്യമായല്ലോ. ട്രാക്ടര്‍ വാങ്ങി കൃഷി ചെയ്ത്
ഉപജീവനം നടത്തുന്നവര്‍ക്ക് നല്‍കിയ വായ്പയെക്കാള്‍ പകുതിയിലും കുറവാണ് സമ്പന്നര്‍ക്ക് നല്‍കിയ വായ്പക്ക് ഈടാക്കിയത്. എന്നിട്ടും മോഡി പറയുന്നു കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന്. ഒരു പക്ഷേ കര്‍ഷക ആത്മഹത്യ ഇരട്ടിയാക്കുമെന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്. എന്താണ് യഥാര്‍ത്ഥത്തില്‍ ഗ്രാമവികസനം. ആഢംബര കാറുകള്‍
നിറയുന്നതാണോ വികസനം. അല്ല എന്ന് നാം തിരിച്ചറിയണം.
ഗ്രാമത്തിലെജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുക എന്നതാണ് ഗ്രാമവികസനം കൊണ്ട് നാം ലക്ഷ്യമിടുന്നത്. കര്‍ഷകരുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കപ്പെടണം. ജനകീയ ബാങ്കിംഗ് നയം രാജ്യവ്യാപകമായി നടപ്പിലാക്കണം. മുഴുവന്‍ ജനങ്ങള്‍ക്കും ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ പ്രാപ്തമാകണം. സമ്പന്നരെ പ്രീതിപ്പെടുത്തുന്ന നയങ്ങള്‍ ഉപേക്ഷിക്കണം. സമ്പന്നരില്‍ നിന്നും കൂടുതല്‍ നികുതി പിരിച്ച് സാമൂഹ്യ ക്ഷേമരംഗങ്ങളില്‍ പൊതു നിക്ഷേപം
വര്‍ധിപ്പിക്കുക.ഹീരാഭായിയെപ്പോലെ ആദിവാസികളും കര്‍ഷകരും ഇനിയും വഞ്ചിക്കപ്പെടരുത്. സാമൂഹ്യ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുക.
ഇതാണ് മോഡി സര്‍ക്കാര്‍ ഇന്ന് നടപ്പിലാക്കിക്കൊണ്ടിരി ന്ന ബാങ്കിംഗ് നയം. ഇതാണോ നിങ്ങള്‍ ആഗ്രഹിച്ച ബാങ്കിംഗ് നയം. ഇത്തരം ജനദ്രോഹനയങ്ങള്‍ നടപ്പിലാക്കാനാണോ നിങ്ങള്‍ വോട്ട് ചെയ്തത്. അപകടങ്ങളില്‍ നിന്നും അപകടങ്ങളിലേക്ക് കുതിക്കുന്ന ബാങ്കിംഗ് മേഖല സംരക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനും ബാധ്യതയുണ്ട്.

No comments:

Post a Comment