Latest News

ഡെങ്കിപ്പനിക്ക് പുറമെ ഫേസ്ബുക്ക് 'പ്രണയപ്പനിയും വ്യാപകം; ഒരു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 20 ഒളിച്ചോട്ടക്കേസുകള്‍

കാസര്‍കോട്: വിവിധയിനം പനികള്‍ക്കുപുറമെ ഫേസ്ബുക്ക് പ്രണയപ്പനിപടരുന്നു. ഫേസ് ബു ക്ക് പ്രണയത്തിലൂടെ സൗഹൃദ ത്തിലാകുന്ന പല കുടുംബിനി കളും പരക്കെ ഒളിച്ചോടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരത്തിലുള്ള ഇരുപതോളം കേസുകള്‍ കണ്ണൂര്‍,കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ നടന്നതായി കണക്കാക്കപ്പെടുന്നു.
പെരിങ്ങോം, ചെറുപുഴ, പയ്യ ന്നൂര്‍, രാമന്തളി തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ഒളി ച്ചോട്ടങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരത്തില്‍ ഒളിച്ചോടിയ രാമന്തളി സ്വ ദേശി വിവാഹിതയുമായി. അതു കൊണ്ടുതന്നെ പോലീസിന് കേ സെടുക്കാനുമായില്ല. കഴിഞ്ഞ ദി വസം കോഴിക്കോട് സ്വദേശിയായ വീട്ടമ്മ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനോടൊപ്പം ഒളിച്ചോടിയതായികരുതു ന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവരെകാണാതായതായി ബന്ധു ക്കള്‍കോഴിക്കോട്‌പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിത്.
കോഴിക്കോടിനടുത്ത ഒരു ഗ്രാമത്തിലെ കെ. ദീപ്തി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ ശിഖ എന്നിവരെയാണ് കാണാതായത്. ഇവര്‍ പോയത് ഫേസ്ബു ക്കിലൂടെ പരിചയപ്പെട്ട യുവാവിനോടൊപ്പമെന്ന് പോലീസ് സംശയിക്കുന്നു. പലസ്ത്രീകളെയും ഫേസ്ബുക്കിലൂടെ കെണിയില്‍ വീഴ്ത്തുന്ന യുവാവാണ് ഇവ രു ടെ തിരോധാനത്തിന് പിന്നിലെ ന്ന് പോലീസിന്റെ നിഗമനം. യുവ തിയുടെ അക്കൗണ്ടിലെ പണം മുഴുവന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
ഒളിച്ചോടിയയുവതിയുടെ ഭര്‍ത്താവ് പ്രമോദ് കോഴിക്കോട് ഒരു വര്‍ക്ക്ഷാപ്പ് ജീവനക്കാരനാണ്. മൂത്തമകന്‍ സഞ്ജയ്പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമാണ്. വീടുവിട്ട് ഇറങ്ങുകയാണെന്ന് യുവതികുറിപ്പുംഎഴുതിവെച്ചിരുന്നു.
അതേസമയം ഫേസ്ബുക്കി ലൂടെ പരിചയപ്പെട്ട യുവാവിന്റെ ഫോണ്‍ നമ്പറോ ചിത്രമോ പോലീസിന് കണ്ടെത്താന്‍ സാധിച്ചില്ല. ദീപ്തി ബന്ധപ്പെട്ടിരുന്ന രഹസ്യ മൊബൈല്‍ നമ്പറിന്റെ കണക്ഷന്‍ എടുത്തതാകട്ടെ ഭര്‍ത്താവിന്റെ പേരിലും. ഈ നമ്പറില്‍ നിന്നും ഒരുകോള്‍ ഇടുക്കിയിലെ ഒരു യുവതിക്ക് പോയിരുന്നു. ഈ നമ്പറിലേക്ക് പോലീസ് ബന്ധ പ്പെട്ടപ്പോഴാണ്‌യുവാവ്തട്ടിപ്പു കാ രനാണെന്ന്മനസ്സിലാകുന്നത്.
ഈ യുവതിയോട് ഈ വീരന്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. വീട്ടമ്മയുടെ ഫേസ് ബു ക്ക്, അക്കൗണ്ട് പോലീസ് പരിശോധിച്ചു. സുഹൃത്തുക്കളുടെ പട്ടിക പുറത്തുകാണാത്ത രീതിയിലാണ് വീട്ടമ്മമാരെ കെണിയില്‍ വീഴ്ത്തി പണം തട്ടുന്ന വിരു തനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ട്. മാനഹാനി ഭയന്ന് പലരും പുറത്തു പറയുന്നില്ലെന്ന് മാത്രം.







No comments:

Post a Comment