Latest News

ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും അനുമോദനവും 27ന്

പയ്യന്നൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂ ര്‍ ജില്ലാ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടദേവസ്യ മേ ച്ചേരിക്കും, ജനറല്‍ സെക്രട്ടറി പു ന ത്തില്‍ ബാഷിത്തിനും ജില്ലാ ട്രഷറര്‍എം.പി. തിലകനും കൂടാ തെ ജൂഡോ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്ത ചേമ്പര്‍ ജനറല്‍ സെക്രട്ടറി വി. നന്ദകുമാറിനും, ഈ വര്‍ ഷത്തെ ഡിസ്ട്രിക്ട് ബെസ്റ്റ് റോ ട്ടറി സെക്രട്ടറിയായി തെരഞ്ഞെടുത്ത സി.എം. സത്യജിത്തിനും പ യ്യന്നൂര്‍ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഇ.പി. ചന്ദ്രനും പെരുമ്പ ലയണ്‍ സ് ക്ലബ്ബ് പ്രസിഡണ്ട് കെ. അശോകനും നല്‍കുന്ന സ്വീകരണവും അനുമോദന ചടങ്ങും ഇരുപത്തിയേഴിന് വ്യാഴാഴ്ച നടക്കും. വൈകുന്നേരം നാല് മണിക്ക് പയ്യന്നൂര്‍ ചേമ്പര്‍ ഹാളില്‍ വെച്ച് നടക്കുന്ന പരിപാടി കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ചേമ്പര്‍ പ്രസിഡണ്ട് കെ. യു വിജയകുമാര്‍ അധ്യക്ഷനായിരിക്കും. നഗരസഭാ ചെയര്‍ മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലും മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രനും ഉപഹാരസമര്‍ പ്പണം നിര്‍വ്വഹിക്കും. റോട്ടറി ക്ല ബ്ബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.ജി.നായനാര്‍ ആശംസ നേരും. ചേമ്പര്‍ വൈസ് പ്രസിഡണ്ട് വി.പി. സുമിത്രന്‍ സ്വാഗതവും ട്രഷറര്‍ എം.കെ. ബഷീര്‍ നന്ദിയും പറയും.

No comments:

Post a Comment