Latest News

പ്രോ-കബഡി ലീഗ്: 28ന് തുടക്കം-3


കെ.പി. മുരളി 
ജെ.എസ്. ഡബ്ല്യു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹരിയാന സ്റ്റിലേര്‍സിന്റെ കരുത്ത് ലെഫ്റ്റ് കോര്‍ണര്‍ കളിക്കുന്ന മോഹിത്ത് ചില്ലാറാണ്. പുനേരി പള്‍ട്ടാന്‍ ടീമിന്റെ ക്യാപ്ടനായിരുന്ന വസീര്‍സിംഗ് ഹരിയാനക്കായി ഇറങ്ങുമ്പോള്‍ മികച്ച കളികാണാന്‍ സാധിക്കും.
ആദ്യ രണ്ട് സീസണില്‍ മികച്ച പ്രകടനം നടത്തിയ വസീര്‍സിംഗ് ഒരു തിരിച്ചുവരിവനൊരുങ്ങി
തന്നെയാണ് ഇക്കുറി. പ്രശാന്ത് കുമാര്‍ റായി, ദീപക് കുമാര്‍ ദഹിയ സേനു നഗര്‍വാള്‍,
സുര്‍ജിത് സിംഗ് എന്നിവരുടെ കരുത്തില്‍ ഹരിയാന ആദ്യസീസണില്‍ തന്നെ വ്യക്തമായ
മേല്‍വിലാസം ഉണ്ടാക്കുമെന്ന് കരുതാം.ഇത്തവണത്തെ ലോകകപ്പ് സ്വന്തം മാതൃരാജ്യത്തിന് നേടിയെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച അജയ് താക്കൂറാണ് ചെന്നൈ തമിഴ്
തലൈവയുടെ ടീമിന്റെ കരുത്ത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ
ഉടമസ്ഥതയിലുള്ള ചെന്നൈ ടീമിന്റെ പ്രതിരോധ കരുത്ത് അമിത്ത് ഹൂഡയാണ്. അനില്‍കുമാര്‍, സി. അരുണ്‍ എന്നിവരാണ് പ്രതിരോധത്തിലെ പ്രധാനികള്‍. റൈഡര്‍മാരായ
കെ പ്രപഞ്ജന്‍, സോംബീര്‍ എന്നിവര്‍ അജയ്താക്കൂറിന് കൂട്ടായിയുണ്ട്. ചെറുപ്പത്തിന് പ്രാധാന്യം നല്‍കി തെരഞ്ഞെടുത്ത കളിക്കാര്‍ തമിഴ് തലൈവ ടീമിനെ ഏറെ മുന്നോട്ട്
നയിക്കുമെന്ന് കരുതാം.തെലുഗു ടൈറ്റന്‍സ് കഴിഞ്ഞ നാല് സീസണിലും മികച്ച പ്രകടനം നടത്തിയ ടീമായിരുന്നു. വിശാഖ്പട്ടണം കേന്ദ്രമായിട്ടുള്ള വീര സ്‌പോര്‍ട്‌സിന്റെ
ഉടമസ്ഥതയിലുള്ള തെലുഗു ടീമില്‍ എല്ലാ സീസണിലും മികച്ച കളിക്കാര്‍
ഉണ്ടായിരുന്നു. പ്രോ കബഡിയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ പോസ്റ്റര്‍ ബോയി എന്ന പേരിലറിയപ്പെടുന്ന രാഹുല്‍ചൗധരിയാണ് തെലുഗു ടീമിന്റെ വജ്രായുധം. മുന്‍ ഇന്ത്യന്‍ താരം രാകേഷ്‌കുമാറിന്റെമുംബൈ ടീമില്‍ നിന്ന് സ്വന്തമാക്കിയ തെലുഗുടീമില്‍ നിലേഷ് സാലുങ്കെ, റൈഡറായി നിലനിര്‍ത്തിയിട്ടുണ്ട്. പ്രതിരോധത്തില്‍ രോഹിത്ത് റാണയാണ് നേതൃത്വം. റാണയുടെ ശരീരം കൊണ്ടുള്ള ബ്ലോക്ക്,മാറ്റിന് കുറുകെയുള്ള പുഷ് ഏതൊരു റൈഡര്‍ക്കും
മറികടക്കാന്‍ സാധിക്കാത്തതാണ്. കേരളത്തിന്റെ താരമായ എം.എസ്. അതുല്‍ കഴിഞ്ഞ സീസണില്‍ കിട്ടിയ ചുരുക്കം അവസരങ്ങളില്‍ മികവ് കാണിച്ചിട്ടുണ്ട്. ഈ വര്‍ഷം കൂടുതല്‍
അവസരങ്ങള്‍ അതുലിന് ലഭിക്കുമെന്ന്കരുതാം. വിനോദ് കുമാര്‍, മനീഷ് എന്നിവരും റൈഡര്‍മാരായി ഉണ്ട്. പ്രതിരോധത്തില്‍ റാണക്ക് കൂട്ടായി അമിത് ചില്ലാറുണ്ട്. നവീന്‍കുമാറാണ്
മുഖ്യ പരിശീലകന്‍.പ്രോ കബഡിയിലെ ഏറ്റവും താരസമ്പന്നമായ ടീമാണ് റോണി
സ്‌ക്രൂവാലയുടെ ഉടമസ്ഥതയിലുള്ള യു-മുംബൈ. ആദ്യ മൂന്ന് സീസണിലും ഫൈനല്‍
കളിച്ചു. രണ്ടാം സീസണിലെ ജേതാക്കള്‍ കഴിഞ്ഞ സീസണില്‍ കളിക്കാര്‍ ചിതറിപ്പോയതിനാല്‍ അടിപതറിപ്പോയി.ക്യാപ്ടന്‍കൂള്‍ അനൂപ് കുമാറിനെ നിലനിര്‍ത്തിയ മുംബൈ ടീമിന്റെ പരിശീലകന്‍ കരിവെള്ളൂര്‍ നിവാസിയായ ഇന്ത്യന്‍ കോച്ച് ഇ. ഭാസ്‌കരനാണ്. കഴിഞ്ഞ നാല്
സീസണിലും ഫൈനല്‍ കളിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഏക കളിക്കാരനായ പാലക്കാട്ടുകാരനായ ഷബീര്‍ ബാപ്പുവിനെ ഭാസ്‌കരന്‍ കോച്ച് തിരിച്ചുവിളിച്ചതിന് ഭാഗ്യരാശി നോക്കിയായിരിക്കണം.
ലോകകിരീടം നേടിയ ഇന്ത്യന്‍ ക്യാപ്ടന്‍ ബോണസ് പോയിന്റിന്റെ ബാദ്ഷാ എന്ന
പേരിലറിയപ്പെടുന്ന അനൂപ് കുമാര്‍ തന്നെയാണ് വിശ്വസ്തനായ റൈഡര്‍. കൂടെ കാശിലിംഗ് അഡ്‌കെ എന്ന കരുത്തനായ റൈഡര്‍ മുംബൈ ടീമിന്റെ തുറുപ്പ് ചീട്ട്. കഴിഞ്ഞ നാല്
സീസണിലും മികച്ച പ്രകടനം നടത്തിയെങ്കിലും കാശിക്ക് ടീമില്‍ നിന്ന് ഉറച്ച പിന്തുണ
ലഭിക്കാത്തതിനാല്‍ ഒരു കിരീട നേട്ടത്തില്‍ പങ്കാളിയാകാന്‍ സാധിക്കാതെ പോയി.
ഇത്തവണ മുംബൈ ടീം പോലുള്ള മികച്ച ടീമില്‍ ചേക്കേറിയതിനാല്‍ തന്റെ പ്രതിഭക്ക് ഒത്തകളി കാഴ്ചവെക്കാനും കപ്പ് ഉയര്‍ത്താനും സാധിക്കുമെന്ന് കരുതുന്നു. അനൂപിനും കാശിക്കും കൂട്ടായി ഷബീര്‍ നിതിന്‍ മദാനെയും ഉണ്ട്. ജോഗീന്ദര്‍ നര്‍വാള്‍ എന്ന വെറ്ററന്‍ ഡിഫന്ററും കഴിഞ്ഞ തവണ പാറ്റ്‌ന പൈറേറ്റ്‌സിനെ ജേതാക്കളാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഇറാന്‍കാരനായ കോര്‍ണര്‍ ഡിഫന്റര്‍ ഹാദി ഒഷ്‌ടോറക് യൂടി അണിനിരക്കുമ്പോള്‍ മുംബൈ ടീമിന്റെ കരുത്ത് ഇരട്ടിയാകും. ഓള്‍റൗണ്ടര്‍മാരായ കുല്‍ദീപ്‌സിംഗ്, ഡിഫന്റര്‍മാരായ സചിന്‍കുമാര്‍,
ഡി. സുരേഷ്‌കുമാര്‍ എന്നിവരുടെ മികവില്‍ മുംബൈ കിരീട ലക്ഷ്യത്തിലെത്തുമെന്ന്
കരുതാം.

No comments:

Post a Comment