Latest News

ഇന്ദിരാജി ജന്മശതാബ്ദി ആഘോഷവും കെ. വെളുത്തമ്പു സഹകാരി അവാര്‍ഡ് ദാനവും 28ന്

തൃക്കരിപ്പൂര്‍: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷി ക്കാനും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തില്‍ നമ്മുടെ രാജ്യത്തെ വളര്‍ത്തി എടുക്കുന്നതിലും ത്യാഗോജ്വല സംഭാവന നല്‍കി യ ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷവും പ്രമുഖ സഹകാരി കെ. വെളുത്തമ്പുവിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സഹകാരി അവാര്‍ഡ് ദാനവും ഇരുപത്തിയെട്ടിന് വെളളിയാഴ്ചനടക്കും. തൃക്കരിപ്പൂര്‍ ആസ്ഥാനമായി രൂപം നല്‍കിയ കെ. വെളുത്തമ്പു ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഇ ക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ പ്രിയദര്‍ശിനി പുരസ്‌കാര്‍ നല്‍കി അനു മോദിക്കും. 
ഇരുപത്തിയെട്ടിന് വൈകുന്നേരംനാല് മണിക്ക് തൃക്കരിപ്പൂര്‍ കെ എംകെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി കെപിസിസി വൈ സ് പ്രസിഡന്റ് വി.ഡി. സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 

No comments:

Post a Comment