Latest News

പ്രോ-കബഡി ലീഗ്: 28ന് തുടക്കം

പ്രോ കബഡി ലീഗ് ആരംഭിച്ചതോടെ കബഡിയുടെ തലവര തന്നെ
മാറിയിരിക്കുകയാണ്. മണ്ണിലും തച്ചുറപ്പിച്ച പ്രതലത്തിലും നടന്നുവന്ന കബഡി സിന്തറ്റിക് മാറ്റിലേക്ക് മാറിയതിനുശേഷം വന്‍ കുതിപ്പാണ് നടത്തിയത്.കബഡി ലീഗ് കബഡിയെ ഗ്രാമങ്ങളില്‍ നിന്നും ചെറുപട്ടണത്തില്‍ നിന്നും മെട്രോ നഗരങ്ങളില്‍ എത്തിച്ചിരിക്കുന്നു. സൂര്യപ്രകാശത്തില്‍ നിന്ന് ഫ്‌ളഡ്‌ലൈറ്റിന്റെ പുത്തന്‍ രൂപമായ ആര്‍ക്ക് ലൈറ്റില്‍, ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളില്‍ സെലിബ്രിറ്റികളായ സിനിമാതാരങ്ങളും കായികതാരങ്ങളുടെ സാന്നിധ്യത്തില്‍ നാടന്‍കളിയായ കബഡി ഫുട്‌ബോള്‍, ക്രിക്കറ്റ് ടെന്നീസ് പോലെ പ്രൊഫഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ന്നുവന്നിരിക്കുന്നു. പ്രോ കബഡിയുടെ അഞ്ചാമത് സീസണ്‍ ഇരുപത്തിയെട്ടിന് ഹൈദരബാദില്‍ തുടക്കമാവുകയാണ്. കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നാലുപുതിയ പ്രാഞ്ചൈസികളുടെ ടീമുകള്‍ അടക്കം പന്ത്രണ്ട് ടീമുകള്‍ മാറ്റുരക്കും. കൂടാതെ മൂന്ന് വനിതാ ടീമുകള്‍ പങ്കെടുക്കുന്ന ചാലഞ്ചേഴ്സ്ലീഗും ഉണ്ടായിരിക്കും. പ്രോ-കബഡി സീസണ്‍ അഞ്ചിന്റെ തയ്യാറെടുപ്പിന്റെ അവസാനഘട്ടത്തിലാണ് ടീമുകള്‍. മികച്ച കളിക്കാരെ ലേലത്തിലൂടെ സ്വന്തമാക്കിയ പന്ത്രണ്ട് ടീമുകള്‍ തങ്ങളുടെ
കുന്തമുനകള്‍ രാകിയും അസ്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയും ഒരുക്കം തുടങ്ങി. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന പോരാട്ടത്തിലെ അവസാന വിജയിക്കുന്നതിനായി അക്ഷീണം പരിശീലനത്തിലാണ് ലോക കബഡി രംഗത്തുള്ള പ്രമുഖര്‍. രാധകപൂര്‍ എന്ന ബിസിനസ്സുകാരന്റെ ഉടമസ്ഥതയിലുള്ള ദബാംഗ് ഡല്‍ഹിയുടെ വജ്രായുധം ഇറാന്‍ ടീമിന്റെ ക്യാപ്ടനായ മിറാജ് ഷെയ്ക്കാണ്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ ലേലത്തില്‍ വിളിച്ചെടുത്ത സൂരജ് ദേശായിയിക്ക് പരുക്ക് പറ്റിയത് ഡല്‍ഹിക്ക് തിരിച്ചടി ആയിരിക്കുകയാണ്. 52-50 ലക്ഷം രൂപ
ചെലവഴിച്ചാണ് ഡല്‍ഹി സൂരജിനെ സ്വന്തമാക്കിയത്.രോഹിത്ത് ബല്വയന്‍, രവിദലാല്‍, സൂരേശുകുമാര്‍, ഇറാന്‍കാരനായ അബുള്‍ ഫാസല്‍ മഗ് സൂഡ്‌ലു എന്നിവര്‍ റൈഡര്‍മാരായി ഉണ്ട്. പ്രതിരോധത്തില്‍ നിലേഷ് ഷിന്‍ഡേ, ബാജിറാവു ഹെഡഹേ എന്നിവര്‍ ഫോമിലായാല്‍ എതിര്‍ടീമിന്റെ റൈഡര്‍മാര്‍ പോയിന്റ് നേടാന്‍ ഏറെ ക്ലേശിക്കേണ്ടിവരും.പ്രോകബഡിയുടെ ആദ്യ സീസണില്‍
ജേതാക്കളായ ജയ്പൂര്‍ പിങ്ക് പാന്തേര്‍സ്ഈ വര്‍ഷം കിരീടം തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തോടെയണ്. പ്രശസ്ത സിനിമാതാരം അഭിഷേക്ബച്ചന്റെ
ഉടമസ്ഥതയിലുള്ള ജയ്പൂര്‍ ടീം, മഞ്ജിത്ത് ചില്ലാര്‍എന്ന ഇന്ത്യന്‍ കബഡിയിലെ നമ്പര്‍വണ്‍ ആള്‍റൗണ്ടറുടെ കരുത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന കാര്യം ഉറപ്പാണ്. ദ്രോണാചാര്യ നേടിയ ഇന്ത്യന്‍ കോച്ച് ബല്‍വാന്‍സിംഗിന്റെ പരിശീലനത്തില്‍ കഴിഞ്ഞ സീസണില്‍ ഫൈനല്‍ കളിച്ച പിങ്ക്പാന്തേര്‍ സ ്മഞ്ജിത്ത്ചില്ലാറിനെ 75.50ലക്ഷം രൂപ ചെലവഴിച്ചാണ് സ്വന്തമാക്കിയത്.
സ്‌കോര്‍പ്പിയന്‍ കിക്കിന് (ബാക്ക് കിക്ക്) പേരെടുത്ത ജസ്ബീര്‍ സിംഗിനെ
അമ്പത്തിയൊന്ന് ലക്ഷം രൂപ ചെലവഴിച്ച് സ്വന്തമാക്കിയതിലൂടെ വിശ്വസ്തനായ റൈഡറെ തങ്ങളുടെ ടീമിലുള്‍പ്പെടുത്താന്‍ അഭിഷേകിന് സാധിച്ചിട്ടുണ്ട്. ശെല്‍വമണി, പവന്‍കുമാര്‍, അജിത് സിംഗ് എന്നിവര്‍ റൈഡര്‍മാരായി ജയ്പൂര്‍ ടീമിലുണ്ട്. പ്രതിരോധത്തില്‍ മനോജ് ദൂള്‍, സോംവീര്‍ ശേഖര്‍ എന്നിവരും ജയ്പൂര്‍ ടീമിന്റെ കരുത്താണ്. യുവത്വവും പരിചയസമ്പത്തും നിറഞ്ഞതാണ് ജയ്പൂര്‍ പിങ്ക് പാന്തേര്‍സ് ടീംമികച്ച കളിക്കാര്‍ ഉണ്ടായിട്ടും കിരീടം സ്വന്തമാക്കാന്‍ സാധിക്കാത്ത ബാംഗ്ലൂര്‍ ബുള്‍സ് വന്‍ തയ്യാറെടുപ്പാണ് അഞ്ചാം സീസണിനായി നടത്തുന്നത്. കോസ്മിക് ഗ്ലോബല്‍ ഗ്രപ്പിന്റെ ഉടമസ്ഥതയിലുള്ള ബാംഗ്ലൂര്‍ ടീമിന്റെ കരുത്ത് രോഹിത്ത് കുമാറാണ്. എണ്‍പത്തിയൊന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് രോഹിത് എന്ന റൈഡറെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. 2015ല്‍ ഫൈനലില്‍ മുംബൈയോട് പരാജയപ്പെട്ട ബാംഗ്ലൂര്‍ ഇത്തവണ
കിരീടനേട്ടമാണ്. ലക്ഷ്യം കൈവെക്കുന്നത്. സുരേന്ദര്‍നാഡ എന്ന കോര്‍ണര്‍ ഡിഫന്റര്‍ നയിക്കുന്ന ബാംഗ്ലൂര്‍ ടീമിന്റെ കോച്ച് അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്ത്യന്‍ താരവുമായ രണ്‍ബീര്‍സിംഗാണ്. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂര്‍ ടീമിലുണ്ടായിരുന്ന ആശിഷ്‌കുമാറാണ് നാഡക് പ്രതിരോധത്തില്‍ കൂട്ട്. 48.5 ലക്ഷം രൂപ ലേലത്തില്‍ ചെലവഴിച്ച് റൈഡര്‍ അജയകുമാറിനേയും അമ്പത് ലക്ഷം രൂപ ലേലത്തില്‍ വിളിച്ച കോര്‍ണര്‍ ഡിഫന്ററായ രവീന്ദര്‍ പഹലിനെയും ബാംഗ്ലൂര്‍ സ്വന്തമാക്കിയിട്ടുണ്ട്.

No comments:

Post a Comment