Latest News

അങ്ങനെ മാരാര് മാഷും പോയി....2

കുമാരാനാശാന്റെ പുഷ്പവാടിയിലെ (അന്ന് ഇതൊന്നുംഅറിയില്ല) 'പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി, പൂക്കുന്ന തേന്മാവ്, പൂക്കുന്നശോകം' എന്നുതുടങ്ങുന്ന വരികള്‍ എത്ര നല്ല ഈണത്തിലാണ് മാരാര് മാഷ് ഞങ്ങളെ ചൊല്ലിചൊല്ലി പഠിപ്പിച്ചത്. അന്ന് അധ്യാപകരൊക്കെ ശുഭ വേഷധാരികളായിരുന്നു. (ഇന്നും ഏകദേശം അങ്ങനെതന്നെ) മാരാര് മാഷൊഴികെയുള്ള മൂന്നുപേരും ഖദര്‍ വസ്ത്രധാരികളായിരുന്നു. കുറുപ്പുമാഷ് ധരിച്ചിരുന്നത്.മുറിയന്‍ കയ്യുള്ള ഖദര്‍ ജുബ്ബയായിരുന്നു. ഒരു ഖദര്‍ ഷാളും ചുമലില്‍ ഉണ്ടാകും.വാരര് മാഷ്‌ക്കും ഖദര്‍ ഷാളാണ്.മാരാര് മാഷ് വെള്ള പാളിസ്റ്റര്‍, കോട്ടണ്‍ ടൈപ്പ് ഷര്‍ട്ടും മുണ്ടുമാണ്. അധികവും ധരിക്കാറുണ്ടായിരുന്നത്. നാരായണന്‍ മാഷും മാരാര് മാഷും തെക്കുമ്പാട് നിന്ന് സൈക്കിളിലാണ് സ്‌കൂളിലേക്ക് വരാറുണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ നടന്നിട്ടും. മാരാര് മാഷുടെ സൈക്കിള്‍ സവാരി ഒരു പ്രത്യേക രീതിയിലായിരുന്നു. ഇടത്തോട്ടും വലത്തോട്ടും നല്ലപോലെ ചരിഞ്ഞാണ് സൈക്കിള്‍ ഓടിച്ചിരുന്നത്. മാത്രമല്ല പലപ്പോഴും മാഷ് സൈക്കിളില്‍ കയറിയ ഉടനെ പ്രശസ്തമായ സ്വര്‍ണ്ണത്താമരയിതളിലുറങ്ങുംകണ്വതപോവന കന്യകേ..എന്ന പാട്ട് പതിയെ പാടാറുണ്ടായിരുന്നു. ഇങ്ങനെയുള്ള യാത്ര മാഷെ ഓര്‍മ്മിക്കുമ്പോള്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. രാമന്തളിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് മാഷെ ആകര്‍ഷിച്ചത് മലേഷ്യ കണ്ണേട്ടന്‍ , ഈശ്വരനമ്പീശന്‍, കെ.പി.സി നാരായണപൊതുവാള്‍ തുടങ്ങിയവരായിരുന്നു. എന്നു പറഞ്ഞിട്ടുണ്ട്. ഈശ്വര നമ്പീശന്‍ ഒരു കാലത്ത് രാമന്തളിയിലെ ഇ.എം.എസ് ആയിരുന്നു അദ്ദേഹം മാരാര്‍ മാസ്റ്റര്‍ക്ക് ഗുരുതുല്യനായിരുന്നു. നമ്പീശന്റെയും മാഷുടെയും വീടുകള്‍ ഏകദേശം അടുത്തടുത്തായിരുന്നു താനും.രാമന്തളിയുടെ വികസനത്തിന് നാന്ദി കുറിച്ച മഹാനായ സി.എച്ച്. ഗോവിന്ദന്‍ നമ്പ്യാര്‍ 
സ്ഥാപിച്ച ചിദംബരനാഥ് സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മനസ്സില്‍ മൊട്ടിട്ടത്. എന്ന് മാരാര് മാഷ്ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ നമ്പീശന്‍ 
വരുത്താറുണ്ടായിരുനന പ്രഭാതം പത്രം വായിച്ചതുംകുന്നരുവില്‍ പാര്‍ട്ടി ക്ലാസിന് പോയതും കോളിയാടന്‍, കെ.കെ. രാഘവന്‍ മാസ്റ്റര്‍, പുളുക്കുനാട്ട് കൃഷ്ണപൊതുവാള്‍, ബാലഗോപാ ലന്‍ തുടങ്ങിയ രാമന്തളിയിലെ പഴയകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാഷുടെ പ്രിയങ്കരര്‍ ആയിരുന്നു. ഒരു എളിയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല അന്ന് മാഷ്.  പഴമക്കാര്‍ക്ക്  അറിയാം.  കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ച യ്ക്കും 47ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വരുന്നതിനും ഏറെ പങ്കുവഹിച്ച് എന്നുവിലയിരുത്തപ്പെട്ട നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം രാമന്തളിയില്‍ മാരാര് മാഷും കൂട്ടരും അവതരിപ്പിച്ചിരുന്നു. ഇതില്‍ കേശവന്‍ നായരായിരുന്നു മാഷ്. രാമന്തളിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് പയ്യന്നൂരില്‍ പോയി ഈനാടകം കാണുകയുണ്ടായി. എന്ന് മാഷ് പറഞ്ഞിട്ടുണ്ട്. രാമന്തളിയില്‍ അഭിനയം പഠിച്ചിരുന്നത് നേരത്തെ സൂചിപ്പിച്ച സര്‍വ്വാദരണീയനായ ഈശ്വരന്‍നമ്പീശനായിരുന്നു ഇങ്ങനെ ഒരു നല്ല അധ്യാപകന്‍, കലാകാരന്‍, സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകന്‍ തുടങ്ങിയ നികളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ശിഷ്യഗണങ്ങളും കുന്നത്തെരുവിലെ ജനങ്ങളും ഹൃദയത്തോട് ചേര്‍ത്തുവെച്ച 
സര്‍വ്വാദരണീയരായ പഴയകാല അധ്യാപക ശ്രേണിയിലെ ഒരു വളിച്ചമാണ് മാരാര് മാസ്റ്ററുടെ വിയോഗത്തോടെ അണഞ്ഞു പോയത്. ആ പ്രിയ ഗുരുനാഥന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ്സ് കുനിക്കട്ടെ.

No comments:

Post a Comment