Latest News

അനുമോദനം 30ന്

പയ്യന്നൂര്‍:പയ്യന്നൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെആഭിമുഖ്യത്തില്‍ കേരള ഫോക് ലോര്‍ അക്കാദമി യുവപ്രതിഭ അവാര്‍ഡ് നേടിയ സി. സന്തോഷിനെ അനുമോദിക്കുന്നു.
മുപ്പതിന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ഫൈന്‍ ആര്‍ട്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുമോദന പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും സംസ്‌കൃത സരര്‍വ്വകലാശാല പയ്യന്നൂര്‍ കേന്ദ്രം ഡയരക്ടര്‍ ഡോ. ഇ.ശ്രീധരന്‍ നിര്‍വ്വഹിക്കും. ഫാസ് പ്രസിഡണ്ട് യു. നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷനായിരിക്കും. ടി.ടി.വി രാഘവന്‍മാസ്റ്റര്‍,ഇ.എ. കൃഷ്ണന്‍എന്നിവര്‍ ആശംസകളര്‍പ്പിച്ച് സം സാരിക്കും. ഫാസ് സെക്രട്ടറി പി. രവീന്ദ്രന്‍ സ്വാഗതവും എ.വി. രാ ജന്‍ നന്ദിയും പറയും സി. സന്തോഷ് മറുപടി പ്രസംഗം നടത്തും.

No comments:

Post a Comment