Latest News

വര്‍ത്തമാനകാല ബാങ്കിംഗും സാധാരണ ജനങ്ങളും-4


കെ.ജി.സുധാകരന്‍

ഏറ്റവും കൂടുതല്‍ ദരിദ്രര്‍ പാര്‍ക്കുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്തെ ബാങ്കിംഗ് സംവിധാനം ഈ ദരിദ്രരുടെ ജീവിതം അല്‍പ്പമെങ്കിലും മെച്ചപ്പെടുത്താന്‍ ഉപകരിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കണം.
ഈ ദിശയിലുള്ള ചലനമായിരുന്നു മുന്‍ഗണനാ വായ്പകള്‍. ബാങ്കുകള്‍ കൃഷി,
ചെറുകിട കച്ചവടം, ഗ്രാമീണ കൈത്തൊഴിലുകള്‍ എന്നീ മേഖലകളില്‍ നിശ്ചിത ശതമാനം വായ്പ നല്‍കണം എന്ന് തീരുമാനിക്കപ്പെട്ടു. ഇതിന്റെ ഗുണഫലങ്ങള്‍ നാം അനുഭവിച്ചു.
എന്നാല്‍ മുന്‍ഗണനാ വായ്പകള്‍ വേണ്ട എന്ന് പട്ടേല്‍ രേഖ സൂചിപ്പിക്കുന്നു.
ബാങ്കുകള്‍ ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം
സൂചിപ്പിക്കുന്നു.ഇന്ത്യയിലെ ജനങ്ങള്‍ ബാങ്കിംഗ് മേഖലയില്‍ നിന്നും
പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ റിസര്‍വ് ബാങ്കിന് സാധിക്കുമോ. നവംബര്‍ എട്ടിന് ശേഷമുള്ള കാര്യങ്ങള്‍ ഇവിടെ വിശദീകരിക്കുന്നില്ല. ബാങ്കുകള്‍ ഇന്ന് ബാങ്കിംഗ് ഉപേക്ഷിച്ചു. പകരം പെട്ടിക്കടകളിലാണ് ബാങ്കിംഗ് നടക്കുന്നത്.
1. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്വകാര്യ വിദേശബാങ്കുകളും ദേശസാല്‍ക്കരിക്കുക.
2. ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളിലും ശാഖകള്‍ തുറക്കുക.
3. ജനകീയ ബാങ്കിംഗ് നയം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുക. മുന്‍ഗണനാ വായ്പകള്‍ പ്രോത്സാഹിപ്പിക്കുക. ഗ്രാമീണ ദരിദ്രരുടെ ദിവസ വരുമാനം
വര്‍ധിപ്പിക്കുന്ന രീതിയില്‍ വായ്പാ പദ്ധതികള്‍ നടപ്പിലാക്കുക.
4.കോര്‍പറേറ്റ് നിഷ്‌ക്രിയ ആസ്തികള്‍ ഉടന്‍ പിരിക്കുക.
5. പുതിയ സ്വകാര്യ ബാങ്കുകള്‍ വേണ്ടേ വേണ്ട.
6. ബാങ്കു നിക്ഷേപത്തിന് ആകര്‍ഷകമായ പലിശ നല്‍കുക.
7. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും
പ്രാപ്തമായ ബാങ്കിംഗ് സേവനം ഉറപ്പുവരുത്തുക.
8.അഴിമതിക്കെതിരെ ധീരമായ നടപടികള്‍ ആവിഷ്‌ക്കരിക്കുക.
9.കറന്‍സി നിരോധനവുമായി ബന്ധപ്പെട്ട് മരണമടഞ്ഞ പൊതുജനങ്ങളുടെയും ബാങ്ക് ജീവനക്കാരുടെയും കുടുംബങ്ങള്‍ക്ക്
സഹായം നല്‍കുക.
10. എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ആവശ്യത്തിന് കറന്‍സി എത്തിക്കുക.
11. ജനവിരുദ്ധ സാമ്പത്തികനയങ്ങള്‍ പിന്‍വലിക്കുക.
12. കള്ളപ്പണം കണ്ടെത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുക.
റിസര്‍വ് ബാങ്കിന്റെ പ്രസക്തിയും പ്രാധാന്യവും നഷ്ടപ്പെട്ടു. ഇരുട്ടില്‍ നിന്നും കൂരിരുട്ടിലേക്കാണ് ഇന്ത്യന്‍ ധനമേഖല നടന്നടുക്കുന്നത്. കോര്‍പറേറ്റുകള്‍ക്കുവേണ്ടി കോര്‍പറേറ്റുകള്‍ രാജ്യം ഭരിക്കുമ്പോള്‍ നാം
പ്രക്ഷോഭങ്ങളും പോരാട്ടങ്ങളും ശക്തിപ്പെടുത്തണം. ജനവിരുദ്ധ നയങ്ങള്‍
തിരുത്താന്‍ പ്രതിരോധം ശക്തിപ്പെടുത്തുക. അഴിമതിമുക്ത ബാങ്കിംഗ് നമ്മുടെ ലക്ഷ്യം. ജനകീയ ബാങ്കിംഗിനു വേണ്ടി പോരാടുക.2017 ഫെബ്രുവരി
ഇരുപത്തിയെട്ടിന് ബാങ്കിംഗ് മേഖല സംരക്ഷിക്കാന്‍ മുഴുവന്‍ ബാങ്ക്
ജീവനക്കാരും ഓഫീസര്‍മാരും ദേശവ്യാപകമായി പണിമുടക്കി.
ബാങ്കിംഗ് മേഖല സംരക്ഷിക്കാന്‍ ജനകീയ ബാങ്കിംഗ് സംരക്ഷിക്കാന്‍
പൊതുമേഖലയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും നമുക്ക് ഒരുമിച്ച് പോരാടാം.

No comments:

Post a Comment