Latest News

വീട്ടില്‍ സൂക്ഷിച്ച 408 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റില്‍

ഇരിട്ടി: വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 408 കുപ്പി വിദേശമദ്യവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിത്തോട്ട് സാലഡ്പുരം സ്വദേശി വി. ബി നോയ് തോമസി (40)നെയാണ് ഇരിട്ടിഎസ്.ഐപി.സി.സ ഞ്ജയ് കുമാര്‍ അറസ്റ്റ് ചെയ്തത്. വ്യാജമദ്യം വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ബി നോയ് തോമസിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കട്ടിലിനടിയില്‍ പാക്കറ്റുകളിലായി സൂക്ഷി ച്ച മദ്യകുപ്പികള്‍ കണ്ടെടുത്തത്. കര്‍ണ്ണാടകയില്‍ നിന്നും മറ്റും വിദേശമദ്യം കടത്തിക്കൊണ്ടുവന്ന് വ്യാജലേബലുകള്‍ ഒട്ടിച്ച് വില്‍പന നടത്തുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

No comments:

Post a Comment