Latest News

കിംഗ്ഫിഷര്‍ ഇടപാടില്‍ ബാങ്കുകള്‍ക്ക് നഷ്ടം 4300 കോടി രൂപ

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയതുമായി
ബന്ധപ്പെട്ട് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടത് 4300 കോടി രൂപ.
ബാങ്കുകളെ പറ്റിച്ച് വിജയ്മല്യ ലണ്ടനില്‍ ക്രിക്കറ്റ് കളി കണ്ട്
രസിക്കുന്നു. പത്ത് വര്‍ഷം നമ്മുടെ രാജ്യം ഭരിച്ച യു പി എ സര്‍ക്കാരും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭരണം തുടുന്ന ബി ജെ പി സര്‍ക്കാരും നടപ്പിലാക്കുന്ന ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ വിജയ്മല്യമാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണ ജനങ്ങളെ ബാങ്കുകളില്‍ നിന്നും ആട്ടിയോടിച്ച് പൊതുപണം വിജയ്മല്യമാരുടെ പെട്ടികളില്‍ എത്തിക്കാന്‍ പരിശ്രമിക്കുകയാണ് സംഘികള്‍. രാജ്യസഭയില്‍ ബി ജെ പിയുടെ എം പി ആയിരുന്നു വിജയ്മല്യ. വിവിധ ബാങ്കുകളില്‍ നിന്നും
9000 കോടിയോളം വായ്പ നേടി. ഭരണ ഒത്താശയോടെ രാജ്യം
വിടുകയും ലണ്ടനില്‍ സസുഖം വാഴുകയും ചെയ്യുന്നു. തന്റെതല്ലാത്ത കാരണങ്ങളാല്‍ കൃഷിക്കുവേണ്ടി എടുത്ത തിരിച്ചടക്കാന്‍ വീഴ്ച
വരുത്തിയ കര്‍ഷകന് അഭയം ആത്മഹത്യയും ജയില്‍വാസവും. ഇതാണോ നാം ആഗ്രഹിച്ച ബാങ്കിംഗ് നയം.കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്
പതിനാല് ബാങ്കുകള്‍ ചേര്‍ന്ന് നല്‍കിയ വായ്പയില്‍ സംഭവിച്ച നഷ്ടം 4300 കോടി രൂപ. ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നഷ്ടം തൊള്ളായിരം കോടി രൂപ. സ്റ്റേറ്റ് ബാങ്ക് നേതൃത്വം നല്‍കിയാണ് പതിനാല് ബാങ്കുകള്‍ ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിച്ച് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ അനുവദിച്ചത്. അഞ്ച് കോടി രൂപയ്ക്ക് നല്‍കിയ
വായ്പകള്‍ പരിശോധിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ Special Committee of the Board for Monitoring of large value frauds എന്ന സംവിധാനം നിലവിലുണ്ട്. 2017 ഫെബ്രുവരി
പതിനേഴിന്‌ചേര്‍ന്ന യോഗത്തില്‍ ഈ വിഷയം പരിശോധനക്ക് വന്നു. വായ്പ ലഭിക്കാന്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് നല്‍കിയ ഈടുകള്‍
പര്യാപ്തമല്ലെന്നും ഇന്ന് ലഭിക്കുന്ന തുക വെറും 1071.64 കോടി രൂപ
മാത്രമാണെന്നും കമ്മിറ്റി വിലയിരുത്തി. വായ്പ അനുവദിക്കാന്‍ നല്‍കിയ ഈടുകള്‍ക്ക് നിശ്ചയിച്ച വില 4457 കോടി രൂപയായിരുന്നു. സ്റ്റേറ്റ് ബാങ്ക് കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനു
മുമ്പേതന്നെ കിംഗ്ഫിഷറിന് പല ബാങ്കുകളും വായ്പ നല്‍കിയിരുന്നു. വിവിധ ബാങ്കുകളിലെ സ്ഥിതിവിവരകണക്കുകള്‍ പട്ടികയില്‍
മുംബൈ വിമാനത്താവളത്തിനടുത്താണ് കിംഗ്ഫിഷര്‍ എയര്‍ ലൈന്‍സിന്റെ ആസ്ഥാനം-കിംഗ്ഫിഷര്‍ഹൗസ്. ഇതും ഗോവയിലെ കിംഗ്ഫിഷര്‍വില്ലയുമാണ് ബാങ്കുകള്‍ക്ക് ഈട് നല്‍കിയത്. പല തവണ ലേലനടപടികള്‍ തുടര്‍ന്നിട്ടും ലേലം നടക്കാതെ ഒടുവില്‍ 2017 മാര്‍ച്ചില്‍ ഗോവയിലെ വില്ല ലേലം ചെയ്തത് 73 കോടി രൂപക്ക്. ജനങ്ങളുടെ സമ്പാദ്യം രാജ്യപുരോഗതിക്ക് വിനിയോഗിക്കുന്നതിനുപകരം ഇത്തരം കുത്തകകളെ സഹായിക്കാനാണ് യു പി എ സര്‍ക്കാരും എന്‍ ഡി എ സര്‍ക്കാരും പരിശ്രമിക്കുന്നത്. വിജയ്മല്യയെപ്പോലെ ബാങ്കുകളെ പറ്റിച്ച് വിദേശത്ത് വാഴുന്ന ഒരു വിരുതന്റെ കഥ താഴെ.Winsome Diamonds and Jewellary യുടെ പഴയ പേര് Su Raj Diamonds എന്നായിരുന്നു. 2014 ല്‍ ഈ കമ്പനിയുടെ ഓഫീസുകള്‍ സി ബി ഐ പരിശോധിച്ചു.

No comments:

Post a Comment