Latest News

ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം

പയ്യന്നൂര്‍:'ചുമര്‍'പയ്യന്നൂര്‍ കലാ-സാംസ്‌കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ കൈരളി മിനി ഓഡിറ്റോറിയത്തില്‍ ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം നടന്നു. സി.പി.എം. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ഫോക് ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി എം. പ്രദീപ് കുമാര്‍ , കെ.രാഘവന്‍, തിരക്കഥാകൃത്ത് ചന്ദ്രന്‍ രാമന്തളി, ബഷീര്‍ കവ്വായി എന്നിവര്‍ സംസാരിച്ചു. ചുമര്‍ പയ്യന്നൂര്‍ പ്രസിഡണ്ട് വിനോദ് കരിവെള്ളൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു കിഷോര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് അര്‍ദ്ധ വിരാമം, ഏകം, തിരിച്ചെഴുത്ത് എന്നീ ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു 

No comments:

Post a Comment