Latest News

റോട്ടറി ക്ലബ്ബ് പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം ആറിന് 5

പയ്യന്നൂര്‍: പയ്യന്നൂര്‍ റോട്ടറി ക്ലബ്ബ് പുതിയ ഭരണ സമിതിയുടെ സ്ഥാനാരോഹണം ആറിന് വ്യാഴാഴ്ച രാ ത്രി ഏഴര മണിക്ക് പ യ്യന്നൂര്‍ ശ്രീപ്രഭ ഓഡിറ്റോറിയത്തില്‍ നടക്കും.കഴിഞ്ഞ വര്‍ ഷം പയ്യന്നൂരിലും പരിസരങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനം, സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ വിവിധ പദ്ധതികളും പയ്യന്നൂര്‍ റോട്ടറി ക്ലബ്ബ് നടത്തി. ഭവനരഹിതരായ നിര്‍ദ്ധനര്‍ക്ക് ഒമ്പത് വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ റോട്ടറി കിണര്‍, പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പ്രീപെയ്ഡ് ഓഠ്‌ടോബൂത്ത്, അഞ്ഞൂറോളം ഓണക്കിറ്റുകളുടെ വിതരണം. ടെയ്‌ലറിംഗ് പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി. റോട്ടറി ഡിസ്ട്രിക്ടിലെ ഇരുപത്തിയാറ് അവാര്‍ഡുകളും നേടി.
പുതുതായി സ്ഥാനമേല്‍ക്കുന്ന ഭാരവാഹികളുടെ നേതൃത്വത്തിലും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പയ്യന്നൂരിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിക്ക് പാലിയേറ്റീവ് കെട്ടിടം നിര്‍മ്മിച്ചുനല്‍കല്‍, അമ്പതിനായിരം തുണിസഞ്ചികളുടെ വിതരണം, ഖര മാലിന്യ സംസ്‌കരണത്തിനായി വികേന്ദ്രീകൃത പദ്ധതികള്‍ തുടങ്ങിയവ ഈ വര്‍ഷം നടപ്പാക്കും.
ഇ.പി. ചന്ദ്രന്‍ പ്രസിഡണ്ടും പി. സുരേന്ദ്രന്‍ സെക്രട്ടറിയുമായുള്ളതാണ് പുതിയ ഭരണസമിതിയെന്ന് ഇ.പി. ചന്ദ്രന്‍, പി.എ. സിദ്ദിഖ്, പി. സുരേന്ദ്രന്‍, അഡ്വ.എം.എം. ആന്റോ, വി.എം സന്തോഷ്, വി.നരേന്ദ്രഷേണായി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

No comments:

Post a Comment