Latest News

പ്രകൃതി വിരുദ്ധ പീഡനം 60-കാരന്‍ പിടിയില്‍

ചന്തേര:അശ്ലീല വീഡിയോ കാണിച്ച് പന്ത്രണ്ടുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രണിച്ച കേസില്‍ അറുപതുകാരനായ അയല്‍ വാസി പിടിയില്‍. തൃക്കരിപ്പൂര്‍ കാരോളത്തെ ഒ.ടി മുസ്തഫയെ(60)യാണ് നീലേശ്വരം സി.ഐ. വി. ഉണ്ണികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ബന്ധുവും അയല്‍വാസിയുമായ മുസ്തഫ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ച സംഭവം കുട്ടി വീട്ടില്‍ പറഞ്ഞതോടെ ബന്ധുക്കള്‍ ചന്തേര പോലീസില്‍ പരാതി നല്‍കുകയും കേസെടുത്ത ചന്തേര പോലീസ് അന്വേഷണം നീലേശ്വരം സി.ഐക്ക് കൈമാറുകയായിരുന്നു.

No comments:

Post a Comment