Latest News

പയ്യന്നൂരിലെ അക്രമ പരമ്പര 600ഓളം പ്രതികള്‍; പോലീസ് റെയ്ഡ് തുടരുന്നു12 പേര്‍ കസ്റ്റഡിയില്‍

പയ്യന്നൂര്‍:സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ പന്ത്രണ്ട് പേ രെ പയ്യന്നൂര്‍ സി.ഐ എം.പി ആ സാദിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം കസ്റ്റഡിയിലെടുത്തു. രാഷ്ട്രീയ സംഘര്‍ ഷം നിലനില്‍ക്കുന്ന പയ്യന്നൂരില്‍ സ മാധാന ശ്രമങ്ങക്ക് നീക്കം തുടങ്ങി. അക്രമത്തില്‍ കോടികളുടെ നാശനഷ്ടമാണ് സംഭവിച്ചത്. ഇരുവിഭാഗത്തിന്റെയും പരാതിയില്‍ പോലീസ് ഇരുപതോളം കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. ഇരുവിഭാഗത്തിലുമായി അറുന്നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബെറിഞ്ഞ സംഭവവും ആര്‍.എസ്.എസ് കാര്യാലയം ബോംബെറിഞ്ഞ് തകര്‍ത്ത തും ഉള്‍പ്പെടെ എട്ടോളം ബോം ബേറ് കേസുകളില്‍ പോലീസ് പ്ര തികള്‍ക്കായി തെരച്ചില്‍ ഊര്‍ ജ്ജിതമാക്കി.
രണ്ട് ദിവസമായി നിരവധി വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വീടുകള്‍ തകര്‍ത്തും വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയും അക്രമം വ്യാപിച്ചപ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാനാകാതെ നേതൃത്വവും കുഴങ്ങി. എട്ടിക്കുളം മുതല്‍ കണിയേരി വരെ നിരവധി വീടുകളും വാഹനങ്ങളുമാണ് തകര്‍ത്ത് അ ഗ്നിക്കിരയാക്കിയത്.ക്രമസമാധാ ന നില നിലനിര്‍ത്താന്‍ പോ ലീസും ഏറെ ബുദ്ധിമുട്ടി. അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും പോ ലീസ് അറസ്റ്റ് ചെയ്തിട്ടില്ലെങ്കി ലും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് നടപടിയുണ്ടാകുമെന്നാണ് പോലീസ് സൂചന. അതേസമയം ബോംബുകള്‍ കണ്ടെത്തുന്നതിനും അക്രമികളെ പിടികൂടുന്നതിനുമായ കണ്ണൂരില്‍നിന്നും ബോംബ് സ്‌ക്വാഡ് പയ്യന്നൂരിലെത്തിയിട്ടുണ്ട്. ശക്തമായ പോലീസ് നിരീക്ഷണമാണ് പയ്യന്നൂരും പരിസരത്തും മൂന്നു ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയത്.
സംഘര്‍ഷമുണ്ടാവുകയാണെങ്കില്‍ തടയാനായി ജലപീരങ്കിയും ഗ്രനേഡ് പീരങ്കിയും പയ്യന്നൂരിലെത്തിച്ചിട്ടുണ്ട്. പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. സി.വി ധനരാജ് അനുസ്മരണ പരിപാടിയില്‍പങ്കെടുക്കാന്‍ പോവുകയായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കക്കംപാറയില്‍ ബോംബേറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ ന്നാണ് സംഘര്‍ഷമുടലെടുത്തത്. ഇതിന്റെ തുടര്‍ച്ചയെന്നോണം പയ്യന്നൂരിലെ ആര്‍.എസ്.എസ് കാര്യാലയം ബോംബെറിഞ്ഞ് തകര്‍ത്തു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും രണ്ട് ദിവസമായി പരസ്പ രം വീടുകള്‍ക്കും വാഹനങ്ങള്‍ ക്കും നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. വിവരമറിഞ്ഞ് ഉത്തരമേഖലാ ഐ.ജി മഹിപാല്‍ യാദവ് ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പയ്യന്നൂരിലെത്തിയിരുന്നു

No comments:

Post a Comment