Latest News

ഇരുപത് കുപ്പി വിദേശമദ്യവുമായി സ്ത്രീകളുടെ നേതൃത്വത്തില്‍ മദ്യവേട്ട; 64 പാക്കറ്റ് മദ്യം പിടികൂടി നശിപ്പിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് ക സബ കടപ്പുറത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ വന്‍ മദ്യവേട്ട നടന്നു. ഇന്നലെ വൈകു േന്നരമാണ് കടപ്പുറത്തെ സുജാത, സുമ, സിന്ധു എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സംഘം ചേര്‍ന്ന് മദ്യം പിടികൂടി നശിപ്പിച്ചത്. 180 മില്ലിലിറ്ററിന്റെ 64 പാക്കറ്റ് മദ്യമാണ് പിടികൂടിയത്. കടപ്പുറത്തെ ഒരു യുവാവ് ഓട്ടോറിക്ഷയില്‍ മദ്യം എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ത്രീകള്‍ കടപ്പുറത്തെത്തിയതോടെ യുവാവ് മദ്യം ഉപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ കടന്നുകളയുകയായിരുന്നു. കര്‍ണാടകയില്‍ ഇതിന്റെ വിപണി വില നാല്‍പത്തിയഞ്ച് രൂപ യാണ്. നൂറു രൂപ യ്ക്കാണ് കടപ്പുറത്ത് വില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നെല്ലിക്കുന്ന് കടപ്പുറത്തും കീഴൂര്‍ കപ്പുറത്തും മദ്യവില്‍പനയ്‌ക്കെതിരെ സ്ത്രീകള്‍ രംഗത്ത് വന്നിരുന്നു

No comments:

Post a Comment