Latest News

കുപ്പം മരത്തക്കാട്ട് മൂന്നുവാഹനങ്ങള്‍ കൂട്ടിയിടിച്ച്‌വീട്ടമ്മ മരിച്ചു; 7 പേര്‍ക്ക് പരുക്ക്

പരിയാരം:ദേശീയപാതയില്‍ കുപ്പം മരത്തക്കാട്ട് മൂന്നുവാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം.
ഓട്ടോയും കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലെ യാത്രക്കാരിയായ കുപ്പം പുളിയോട്ടെ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ഷോപ്രിക്‌സ് ജീവനക്കാരി എം.വി. യശോദ(52)യാണ് മരിച്ചത്. പ റിക്ഷയിലുണ്ടായിരുന്ന കുപ്പം മരത്തക്കാട്ടെ വീട്ടില്‍ അച്ചുതന്റെ മകന്‍ സജീവന്‍(45), കുപ്പത്തെ അബ്ദുള്ളയുടെ മകന്‍ സയ്യിദ്, ഓട്ടോഡ്രൈവര്‍ തിരുവട്ടൂരിലെ അഷ്‌റഫ് (50),കാര്‍ഡ്രൈവര്‍ മുജീബ്, കാര്‍യാത്രക്കാരനായ മലപ്പുറം കൊണ്ടോട്ടിയിലെ ജമാലുദ്ദീന്‍ (60) ,ബൈക്കി ല്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളായ ഏമ്പേറ്റിലെ ബാലകൃഷ്ണന്റെ മകന്‍ മുരളീധരന്‍ (48), ഭാര്യ ഡാഫിനി(47)എന്നിവര്‍ ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ യശോദ പത്തരമണിയോടെമരണപ്പെടുകയായിരുന്നു.

No comments:

Post a Comment