Latest News

സ്വര്‍ണ്ണ സമ്മാന നറുക്കെടുപ്പ്

പയ്യന്നൂര്‍: കെ.എസ്.എഫ്.ഇ പൊന്നോണ ചിട്ടികളുടെ രണ്ടാം സമ്മാനമായ സ്വര്‍ണ്ണനാണയത്തിന്റെ ബ്രാഞ്ച്തല നറുക്കെടുപ്പ് കെ.എസ്.എഫ്.ഇയുടെ പയ്യന്നൂര്‍ ബ്രാഞ്ചില്‍ വെച്ച് നടന്നു.
മേഖലാ ഓഫീസ് സീനിയര്‍ മാനേജര്‍ എച്ച്. കുഞ്ഞിക്കണ്ണന്റെഅധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. സഞ്ജീവന്‍ ഉദ്ഘാടന വുംവിജയിയെ കണ്ടെത്താന്‍ നറുക്കെടുപ്പും നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം.കെ. ശ്രീജ ആശംസ നേര്‍ന്ന് സംസാരിക്കുകയും മൂന്നാം സമ്മാനര്‍ഹരായ പത്തുപേര്‍ക്ക് സ്വര്‍ണ്ണനാണയം വിതരണം ചെയ്യുകയും ചെയ്തു. ടി.സി രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു. ചടങ്ങില്‍ നിരവധി ഇടപാടുകാര്‍ സന്നിഹിതരായിരുന്നു.

No comments:

Post a Comment