Latest News

മമ്പലം സ്വദേശിനിയായ ഭാര്യയെയും കുഞ്ഞിനെയും കാണാന്‍വിദേശത്തുനിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു

പയ്യന്നൂര്‍: പയ്യന്നൂര്‍ മമ്പലം സ്വദേശിനിയായ ഭാര്യ പ്രസവിച്ചവിവരമറിഞ്ഞ്‌വിദേശത്ത് നിന്നും നല് ദിവസംമുമ്പ്‌നാട്ടിലെത്തിയ യു വാവ് വാഹനാപകടത്തില്‍മരിച്ചു. ശ്രീകണ്ഠാപുരം ചെങ്ങളായി മണക്കാട്ടെ തുണ്ടിവളപ്പില്‍ വാ സുദേവനാ(40)ണ് സ്‌കൂട്ടറപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന്‍ ദേവദാസി(5)നെ സാ രമായ പരുക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറരമണിയോടെയായിരുന്നു അപകടം. ശ്രീകണ്ഠാപുരം ചെങ്ങളായി മണക്കാട്ടെ തറവാട്ട് വീട്ടി ല്‍ പോയി ബന്ധുക്കളെ സന്ദര്‍ ശിച്ച ശേഷം മകനുമൊത്ത് പയ്യന്നൂരിലെ ഭാര്യവീട്ടിലേക്ക് തിരിച്ചുവരവെ സംസ്ഥാന പാതയില്‍ ചൊറുക്കള റോഡിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍ മറിഞ്ഞുകിടക്കുന്ന നി ലയിലായിരുന്നു. പരുക്കേറ്റ മകന്‍ നിലവിളിച്ചതിനെ തുടര്‍ന്ന് ശബ്ദംകേട്ടെത്തിയ നാട്ടുകാരും വഴിയാത്രക്കാരുമാണ് ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുട ര്‍ന്ന് മംലാപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്.
അബോധാവസ്ഥയിലായിരുന്ന വാസുദേവന്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മംഗലാപുര ത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ മരണപ്പെടുകയായിരുന്നു. ചെങ്ങളായി മണക്കാട്ടെ പരേതരായ ഗോവിന്ദന്‍-ദേവകി ദമ്പതി കളുടെ മകനാണ്. ഭാര്യഎം. രജിത.സഹോദരങ്ങള്‍:മുകുന്ദന്‍, രാജീവന്‍, പ്രകാശന്‍, ഉഷ, മനോജ്, സുരേഷ്. തളിപ്പറമ്പ് പോലീസ് മൃതദേഹം ഇന്‍ക്വിസ്റ്റ് നടത്തി പോ സ്റ്റുമോര്‍ട്ടത്തിനുശേഷംചെങ്ങളാ യി മണക്കാട്ടെ പൊതുശ്മശാനത്തി ല്‍ സംസ്‌കാരം നടക്കും.

No comments:

Post a Comment